ബഹ്റൈൻ/കണ്ണൂർ: 2024-25 വർഷത്തെ 10, 12 ക്ലാസ്സുകളിൽ നടന്ന പരീക്ഷയിൽ വിജയിച്ച നാട്ടിലുള്ള കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് കണ്ണൂർ കോർപറേഷൻ മേയർ മുഖ്യാഥിതിയായും ഒപ്പം മറ്റ് പ്രമുഖ വ്യക്തിത്വങ്ങളേയും പങ്കെടുപ്പിച്ചും വിപുലമായ രീതിയിൽ മെയ് 30ന് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. പ്രിയപ്പെട്ടവരെയെല്ലാം പരിപാടിക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നതായും ഈ ചടങ്ങ് നാട്ടിലുള്ളവരും അതു പോലെ ബഹ്റിറൈനിലുള്ള മെമ്പർമാരും കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടും പരിപാടി വൻ വിജയമാക്കാൻ ആവശ്യമായ പിന്തുണയും, സഹകരണവും എന്നെത്തെയും പോലെ നൽകണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
പരിപാടിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നസീർ – 0091 7736166486
അൻസാരി – 0091 7012191086