മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം അംഗങ്ങൾ ആയിട്ടുള്ളവരുടെ 10′,12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി ആദരിക്കുന്നു.
“വിദ്യാജോതി-2025” എന്ന പേരിൽ ഈ വരുന്ന മെയ് 30ന് ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിക്ക് നടത്തുന്ന ചടങ്ങിൻ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം കുടുംബാഗങ്ങളും പങ്കെടുക്കും.