സ്നേഹസ്പർഷം പ്രവാസി വിധവ പെൻഷൻ 2025-26 വർഷത്തെ വിതരണത്തിനുള്ള ഷെഡ്യൂൾ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുന്നു
മനാമ : കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന ശിഹാബ് തങ്ങൾ സ്നേഹ സ്പർശം പ്രവാസി വിധവ പെൻഷൻ 2025-26 വർഷത്തെ വിതരണത്തിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു . പാണക്കാട് കോട്ടപ്പനക്കലിൽ വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
വർഷം വർഷങ്ങളിൽ സ്ക്രീനിംഗ് നടത്തി തെരഞ്ഞെടുത്ത നൂറ് പേർക്ക് ബാങ്ക് വഴിയാണ് മാസന്തം ആയിരം രൂപ നൽകി വരുന്നത്. ഈ വർഷത്തെ ആദ്യ വിതരണം മെയ് 20 മുതൽ 31 വരെയും,രണ്ടാം ഘട്ടം ജൂലൈ 20 മുതൽ 31 വരെയും ,മൂന്നാം ഘട്ടം സപ്റ്റംബർ 20 മുതൽ 30 വരെയും ,നാലാം ഘട്ടം ഡിസംബർ 20 മുതൽ 31 വരെയും ,അഞ്ചാം ഘട്ടം ഫെബ്രുവരി 20 മുതൽ 28 വരെയും വിതരണം നടത്തുമെന്ന് കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ ഭാരവാഹികൾ അറിയിച്ചു
മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ പതിനാറു വർഷങ്ങൾക്ക് മുമ്പ് ആരംഭിച് മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനത്തെ മുനവ്വർ തങ്ങൾ അഭിനന്ദിച്ചു.
കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് വൈസ് പ്രസിഡന്റ് റസാഖ് ആയഞ്ചേരി സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ കുഞ്ഞബ്ദുള്ള മാസ്റ്റർ . മുൻ വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു .