വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൻറെ ഭാഗമായി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. അസ്കറിലെ ക്യാമ്പിലെ ഇരുന്നൂറിലധികം തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത്. ശുചികരണ തൊഴിലാളികൾ, കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ തുശ്ചവേതനക്കാർക്കാണ് വോയ്‌സ് ഓഫ് ആലപ്പിയുടെ സഹായം ലഭിച്ചത്.
വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിന് ബിരിയാണി ചലഞ്ച് കോർഡിനേറ്റർ ജോഷി നെടുവേലിൽ സ്വാഗതം പറഞ്ഞു. അൽ റയ – അൽ ഓസ്‌റ ഗ്രൂപ്പ് മാനേജറും വോയ്‌സ് ഓഫ് ആലപ്പി അംഗവുമായ തോമസ് സാമുവൽ, വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിരിയാണി ചലഞ്ച് കോർഡിനേറ്റർ ഗിരീഷ് കുമാർ ജി എല്ലാവർക്കും നന്ദി അറിയിച്ചു.
അൽ ഓസ്‌റ റെറ്റോറന്റുമായി സഹകരിച്ചാണ് വോയ്‌സ് ഓഫ് ആലപ്പി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. വോയ്‌സ് ഓഫ് ആലപ്പിയുടെ റിഫ, മനാമ, ഗുദൈബിയ, ഉമ്മൽ ഹസ്സം, സൽമാബാദ്, ഹമദ് ടൗൺ, മുഹറഖ് ഏരിയ കമ്മറ്റികളും. ലേഡീസ് വിങ്ങും ബിരിയാണി ചലഞ്ചിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു. കെ കെ ബിജു, സനിൽ വള്ളികുന്നം, ഗിരീഷ് ബാബു, പ്രവീൺ പ്രസാദ്, ടോജി തോമസ്, അവിനാഷ് അരവിന്ദ്, അൻഷാദ് റഹിം, അശ്വതി പ്രവീൺ എന്നിവർ വിവിധ ഏരിയ കോർഡിനേറ്റർമാരായി. വോയ്‌സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ നിരവധിപ്പേർ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായും, ലേബർ ക്യാമ്പിലെ ഭക്ഷണവിതരണത്തിനും പ്രവർത്തിച്ചു. സഹകരിച്ച എല്ലാവരോടും കോർഡിനേറ്റർമാർ നന്ദി അറിയിച്ചു.