മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് ഗ്രൂപ്പിൻറെ ഭാഗമായി ഇസാ ടൗണിലെ താഴ്ന്ന വരുമാനക്കാരായ 60 ലധികം സ്ത്രീ തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ, ഫ്ലാസ്കുകൾ, കപ്പുകൾ, ഗ്ലാസ് പ്ലേറ്റുകൾ, തൊപ്പികൾ എന്നിവ വിതരണം ചെയ്തു.
‘റീച്ച് ദി അൺറീച്ച്ഡ്’ എന്ന സംരംഭത്തിന്റെ ഭാഗമാണിത്. വർഷം മുഴുവനും അതിന്റെ ഷെയർ ആൻ്റ് കെയർ ശ്രമങ്ങളിലൂടെ ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ആയിഷ നിഹാര, പ്രിയ നിഷ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.