കേരളത്തിൽ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി മാറി കണ്ണൂർ. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂർ ലക്ഷ്യം കൈവരിച്ചിക്കുന്നത്. ജില്ലയിൽ 3973 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചിരിക്കുന്നത്.
അതേസമയം അതിദരിദ്ര കുടുംബങ്ങൾക്ക് വീട്, ഭക്ഷണം, ആരോഗ്യം, വരുമാനം തുടങ്ങിയവ ഉറപ്പ് വരുത്തി. മൈക്രോ പ്ലാൻ തയ്യാറാക്കിയാണ് ആവശ്യങൾ നിറവേറ്റിയത്. 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയുമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ ഉപജീവനമാർഗം ആവശ്യമുളള 235 പേർക്ക് തൊഴിൽ നൽകി. 967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്‌ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെളളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഉറപ്പുവരുത്തി.
2025 മെയ് 22 നാണ് കണ്ണൂർ അതിദാരിദ്ര്യമുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിച്ചത്. സംസ്ഥാനത്താദ്യമായി അതിദാരിദ്ര്യ മുക്തമണ്ഡലമെന്ന നേട്ടം കൈവരിച്ചത് ധർമ്മടം നിയോജക മണ്ഡലമായിരുന്നു.