വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് […]