മനാമ : കെഎംസിസി ബഹ്‌റൈൻ കഴിക്കോട് ജില്ലാ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തോടനുബന്ദിച്ച് മനാമ കെഎംസിസി ഹാളിൽ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഐക്യവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ വിശ്വാസി സമൂഹം ഊന്നൽ നൽകണമെന്ന് സ്നേഹ സംഗമം അഭിപ്രായപ്പെട്ടു .ബലി പെരുന്നാളിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഖുർബാനി -25 എന്ന പേരിൽ സംഘടിപ്പിച്ച ബലികർമ്മത്തിൽ നാൽപത് ആട് മാടുകളെ ബലി കർമ്മം നടത്തി.
ഉസ്താദ് മുനീർ ഹുദവിയുടെ നേതൃത്വത്തിൽ കുർബാനി എന്ന പേരിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബലി കർമ്മം പത്ത് വർഷത്തോളമായി മുടങ്ങാതെ നടന്ന് വരുന്നു .ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിലിന്റെ അദ്ദ്യക്ഷതയിൽ സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് അസ്‌ലം വടകര സ്നേഹ സംഗമം ഉദ്ഘാടനം ചെയ്‌തു.സഈദ് നരിക്കട്ടെരി ഈദ് സന്ദേശം നടത്തി.ഖുർബാനി -25 സീസൺ 10 സബ് കമ്മിറ്റി ചെയർമാൻ എ പി ഫൈസൽ ഖുർബാനി -25 വിശദീകരണം നടത്തി
കെഎംസിസി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ട്രഷറർ കെ പി മുസ്തഫ , കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്റർ ട്രഷറർ കുട്ടൂസ മുണ്ടേരി , എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന് നൽകുന്ന ഫണ്ട് കെഎംസിസി സംസ്ഥാന കൗൺസിൽ അംഗം എം എം എസ് ഇബ്രാഹീം സി എച്ച് സെന്ററിന് കൈമാറി.
ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.വിവിധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കമ്മിറ്റികളെ സുബൈർ കെ കെ , നസീം പേരാമ്പ്ര എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.അഷ്‌റഫ് തോടന്നൂർ ,ഹമീദ് അയനിക്കാട് , മുനീർ ഒഞ്ചിയം , എന്നിവർ നേതൃത്വം നൽകി