സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പരസ്യ വെല്ലുവിളി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുമാസമായി ട്രംപും മസ്കും കടുത്ത സമ്മർദത്തിലായിരുന്നുവെന്നും അവർക്ക് ഒരു ഇടവേള അനിവാര്യമാണെന്നും എറോൾ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റിനെ ഒരിക്കലും പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അതുകൊണ്ട് തന്നെ മസ്കിന്റെ ഭാഗത്തുനിന്നു ള്ള നീക്കത്തെ മണ്ടത്തരമെന്നാണ് എറോൾ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ […]