തിരുവനന്തപുരം: ആലപ്പുഴയ്ക്കു സമീപം കടലില്‍ മുങ്ങിക്കിടക്കുന്ന ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ 3ന്റെ ടാങ്കില്‍നിന്ന് ഇന്ധനം കടലിലേക്കു ചോരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫ്യുവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായിരുന്ന ചോര്‍ച്ച മുങ്ങല്‍ വിദഗ്ധര്‍ വിജയകരമായി അടച്ചതായി അധികൃതർ വ്യക്തമാക്കി. കൂടാതെ മറ്റൊരു സൗണ്ടിങ് പൈപ്പില്‍ ഇളകിയിരുന്ന ക്യാപ് മുറുക്കുകയും ചെയ്തു. അതേസമയം മെയിന്‍ എന്ജിന് ല്യൂബ് ഓയില്‍ ടാങ്ക് 25, 26ലും കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ സിംഗപ്പൂര്‍ ആസ്ഥാനമായ ടി […]