Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ജി.​സി.​സി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ൽ

by News Desk
June 12, 2025
in TRAVEL
ജി​സി.​സി-വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ-ദോ​ഫാ​റി​ലേ​ക്ക്-ആ​ക​ർ​ഷി​ക്ക​ൽ

ജി.​സി.​സി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ൽ

മ​സ്ക​ത്ത്: വ​രു​ന്ന ഖ​രീ​ഫ് സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ളെ ദോ​ഫാ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് സി​റ്റി​യി​ൽ പ്ര​മോ​ഷ​ന​ൽ കാ​മ്പ​യി​നു​മാ​യി ഒ​മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഒ​മാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ടൂ​റി​സ്റ്റ് സീ​സ​ൺ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ‘സ​ഫേ​ക് അ​ഖ്ദ​ർ’ അ​ല്ലെ​ങ്കി​ൽ ‘നി​ങ്ങ​ളു​ടെ വേ​ന​ൽ​ക്കാ​ലം പ​ച്ച​യാ​ക്കു​ക’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ഗ​ൾ​ഫി​ലു​ട​നീ​ളം കൊ​ടും വേ​ന​ലി​ൽ വെ​ന്തു​രു​ക​മ്പോ​ൾ, ദോ​ഫാ​റി​ന്റെ മാ​ത്രം സ​വി​ശേ​ഷ​​മാ​യെ​ത്തു​ന്ന കു​ളി​ര​ണി​യി​ക്കു​ന്ന മ​ഴ​യും, അ​തി​നെ​ത്തു​ട​ർ​ന്ന് പ​ച്ച​പ്പ​ണി​യു​ന്ന ഭൂ​പ്ര​കൃ​ത​ിയെ​യും എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​നാ​ണ് ഈ ​സം​രം​ഭം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും മു​ത​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സാം​സ്കാ​രി​ക പൈ​തൃ​കം വ​രെ ദോ​ഫാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന അ​സാ​ധാ​ര​ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ​നി​ന്നു​ള്ള ഇ​ൻ​ബൗ​ണ്ട് ടൂ​റി​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശാ​ല​മാ​യ ത​ന്ത്ര​വു​മാ​യി ഈ ​ശ്ര​മം യോ​ജി​ക്കു​ന്നു.

ജൂ​ൺ 21മു​ത​ൽ സെ​പ്റ്റം​ബ​ർ 21വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഖ​രീ​ഫ് ദോ​ഫാ​ർ 2025’ നു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ഗ​മ​വും സ​മ്പ​ന്ന​വു​മാ​യ അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​സ​ക്ത​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത ഏ​കോ​പ​ന​ത്തോ​ടൊ​പ്പം നി​ര​വ​ധി പ്ര​മോ​ഷ​ന​ൽ പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​വും ഒ​രു​ക്ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്ത് മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ഇ​പ്രാ​വ​ശ്യ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 100 ആ​യി. ഇ​തി​ലൂ​ടെ 7,300 മു​റി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ സ്ഥി​രീ​ക​രി​ച്ചു. സ​ലാ​ല, താ​ഖ, മി​ർ​ബാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ഹോ​ട്ട​ൽ തു​റ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​സൗ​ക​​ര്യ​മൊ​രു​ങ്ങു​ന്ന​ത്. ഈ ​ശേ​ഷി വ​ള​ർ​ച്ച സ​ന്ന​ദ്ധ​ത​യി​ലും സേ​വ​ന മി​ക​വി​ലും ഞ​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ദോ​ഫാ​റി​ലെ പ്ര​മോ​ഷ​ൻ ഡി​പാ​ർ​ട്ട്‌​മെ​ന്റ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല ബി​ൻ ഉ​മ​ർ അ​ൽ സ​ബ്ബ ബാ​ബൂ​ദ് പ​റ​ഞ്ഞു.

ടൂ​റി​സം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​നും പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നും ടൂ​റി​സ​ത്തെ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കു​ന്ന ഒ​മാ​ൻ വി​ഷ​ൻ 2040 മാ​യി ഈ ​ശ്ര​മ​ങ്ങ​ൾ യോ​ജി​ക്കു​ന്നു.

2024 അ​വ​സാ​ന​ത്തോ​ടെ, ദോ​ഫാ​റി​ൽ 6,537 മു​റി​ക​ളു​ള്ള 83 ലൈ​സ​ൻ​സു​ള്ള ഹോ​ട്ട​ലു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷം വേ​ന​ൽ​ക്കാ​ല​ത്തോ​ടെ അ​ത് നൂ​റാ​യി വ​ർ​ധി​ച്ചു. 2024 സീ​സ​ണി​ൽ തു​ട​ർ​ച്ച​യാ​യി 90 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ വി​പു​ല​മാ​യ ക​ല​ണ്ട​റും ഉ​ണ്ടാ​യി​രു​ന്നു.

സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കു​ടും​ബ വി​നോ​ദം മു​ത​ൽ സ​ലാ​ല ഇ​ന്റ​ർ​നാ​ഷ​ന​ൽ സൈ​ക്ലി​ങ് ടൂ​ർ പോ​ലു​ള്ള കാ​യി​ക ആ​ക​ർ​ഷ​ണ​ങ്ങ​ൾ വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ർ​ണ​റേ​റ്റി​ലു​ട​നീ​ളം വി​ശാ​ല​മാ​യ പ്രേ​ക്ഷ​ക പ​ങ്കാ​ളി​ത്തം ആ​ക​ർ​ഷി​ച്ചു. ടൂ​റി​സം മ​ന്ത്രാ​ല​യം ‍ഖ​രീ​ഫി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി വി​വി​ധ മാ​ർ​ക്ക​റ്റി​ങ് കാ​മ്പ​യി​നു​ക​ളും ന​ട​പ്പാ​ക്കി. ഒ​രു മു​ൻ​നി​ര മ​ൺ​സൂ​ൺ ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ദോ​ഫ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2024 ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​ർ 1.048 ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. ഇ​ത് 2023നെ ​അ​പേ​ക്ഷി​ച്ച് ഒ​മ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന​യാണ്. ഒ​മാ​നി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 70.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 734,500 ആ​യി. അ​തേ​സ​മ​യം ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 16.9 ശ​ത​മാ​നം _ഉ​യ​ർ​ന്ന് 177,000 ആ​യി. മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രി​ലും 3.6 ശ​ത​മാ​നം നേ​രി​യ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി.

ShareSendTweet

Related Posts

തി​മിം​ഗ​ല​ങ്ങ​ളെ-കാ​ണാ​ൻ-ഉ​ൾ​ക്ക​ട​ലി​ലേ​ക്കൊ​രു-ടൂ​ർ
TRAVEL

തി​മിം​ഗ​ല​ങ്ങ​ളെ കാ​ണാ​ൻ ഉ​ൾ​ക്ക​ട​ലി​ലേ​ക്കൊ​രു ടൂ​ർ

June 15, 2025
തു​ർ​ക്കിയ-യാ​ത്ര-അ​ഥ​വാ-മോ​തി​ര​ക്ക​ഥ
TRAVEL

തു​ർ​ക്കിയ യാ​ത്ര അ​ഥ​വാ മോ​തി​ര​ക്ക​ഥ

June 15, 2025
കടൽ-നക്ഷത്രങ്ങൾ
TRAVEL

കടൽ നക്ഷത്രങ്ങൾ

June 15, 2025
യാത്രകൾ-വൈകും:-ഇസ്രായേൽ-ഇറാൻ-സംഘർഷത്തിന്റെ-പശ്ചാത്തലത്തിൽ-വിമാനകമ്പനികളുടെ-മുന്നറിയിപ്പ്
TRAVEL

യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പനികളുടെ മുന്നറിയിപ്പ്

June 14, 2025
യാത്രയുടെ-ഓർമച്ചിത്രങ്ങളുമായി-‘യാത്രയാത്രികം’
TRAVEL

യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’

June 14, 2025
ഇഴജന്തുക്കളെ-പേടിച്ച്​-വിനോദസഞ്ചാരികൾ;-ഒറ്റക്കൽ-ലുക്ക്​-ഔട്ട്-പരിസരം-കാടുമൂടി
TRAVEL

ഇഴജന്തുക്കളെ പേടിച്ച്​ വിനോദസഞ്ചാരികൾ; ഒറ്റക്കൽ ലുക്ക്​ ഔട്ട് പരിസരം കാടുമൂടി

June 13, 2025
Next Post
വനിതാ-പോലീസുകാർ-വസ്ത്രം-മാറുന്ന-റൂമിൽ-ഒളിക്യാമറ-വച്ചു,-ന​ഗ്ന-ദൃശ്യങ്ങൾ-ഫോണിലേക്കയച്ച്-വനിത-പോലീസ്-ഉദ്യോഗസ്ഥയ്ക്കു-നേരെ-ഭീഷണി,-പോലീസുകാരൻ-അറസ്റ്റിൽ,-കൂടുതൽ-പേരുടെ-ന​ഗ്ന-ദൃശ്യങ്ങളും-പ്രതിയുടെ-ഫോണിൽ

വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, ന​ഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ ന​ഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ

അശ്വിൻ-ചേട്ടൻ-രാത്രി-ഒരു-മണി,-രണ്ട്-മണിക്കൊക്കെ-വിളിച്ചിട്ട്-ഹലോ-എന്ത്-ചെയ്യുന്നുവെന്നു-ചോദിക്കും-ജീവനക്കാരി,-വീട്ടിൽ-ബിരിയാണി-ആണ്-മോളേ…-മണ്ണു-വാരി-അവൻ-തിന്നാറില്ല,-‘അവൻ-ഓടിക്കുന്നത്-റോൾസ്-റോയിസാണ്-മോളെ.-തള്ളി-വണ്ടി-നോക്കുവാണേൽ-അറിയിക്കാമേ…-ദിയ-കൃഷ്ണ

അശ്വിൻ ചേട്ടൻ രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നുവെന്നു ചോദിക്കും- ജീവനക്കാരി, വീട്ടിൽ ബിരിയാണി ആണ് മോളേ… മണ്ണു വാരി അവൻ തിന്നാറില്ല, ‘അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ… ദിയ കൃഷ്ണ

സ​ന്ദ​ർ​ശ​ക-മ​നം-ക​വ​ർ​ന്ന്-ന​ഖ​ൽ-കോ​ട്ട

സ​ന്ദ​ർ​ശ​ക മ​നം ക​വ​ർ​ന്ന് ന​ഖ​ൽ കോ​ട്ട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 16: ഇന്നത്തെ രാശിഫലം അറിയാം
  • സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • ‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്
  • വിനോദസഞ്ചാരകേന്ദ്രത്തിൽ വേഷം മാറി പ്രകടനം നടത്താൻ ആളെ വേണം; പ്രതിദിന വേതനം 6000 രൂപ, ക്ഷണിച്ച് ചൈന
  • ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ഇതുവരെ നേടിയ കളക്ഷൻ പുറത്ത്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.