നിലമ്പൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പെട്ടി വിവാദം നിലമ്പൂരിലും പൊങ്ങുന്നു. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ വെള്ളിയാഴ്ച രാത്രി പോലീസ് പരിശോധിച്ചു. ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. നേതാക്കൾ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ പോലീസ് വാഹനം തടയുകയായിരുന്നു. അതേസമയം വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പോലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്നു ഷാഫി പറയുന്നതും വീഡിയോയിൽ കാണാം. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ […]