തിരുവനന്തപുരം: മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങൾ തുറന്ന പുസ്തകം പോലെയാണെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം. ഞങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങൾ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – എം വി ഗോവിന്ദൻ പറഞ്ഞു […]