കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരുലക്ഷത്തിലേറെ രൂപയും കവർന്ന മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ് (35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37) എന്നിവരെയാണ് പ്രവാസിയുടെ പരാതിയിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി […]