നിലമ്പൂർ: ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തിലെ പെട്ടിപോലീസ് പരിശോധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. സ്ഥാനാർഥികളുടെ പെട്ടി പരിശോധിക്കാൻ പറഞ്ഞതു മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നു പോലും എഴുന്നേൽക്കുമെന്നും പിവി അൻവർ പറഞ്ഞു. ‘‘ഇവർക്ക് വേറൊന്നും പറയാനും ചെയ്യാനുമില്ലാത്തതിനാലാണു പെട്ടിയുടെ പുറകെ പോകുന്നത്. പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്. പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്. പിണറായിസം അവസാനിക്കണമെന്ന് […]