

ലണ്ടന്‍: നാല് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ടെസ്റ്റ് ടീമില്‍. ഭാരതത്തിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കും. ഇതിന് മുമ്പ് 2021ല്‍ ഭാരതത്തിനെതിരെയാണ് ആര്‍ച്ചര്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.
പരിക്കും പുറം വേദനയും കാരണം ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. 30കാരനായ ആര്‍ച്ചര്‍ കൗണ്ടി ക്രിക്കറ്റില്‍ സസക്‌സിന് വേണ്ടി കളിച്ച് പോരായ്മകള്‍ തിരുത്തിയാണ് മടങ്ങിവരാനൊരുങ്ങുന്നത്. ദീര്‍ഘകാലത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ആര്‍ച്ചര്‍ പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
ആര്‍ച്ചര്‍ വരുന്നതോടെ ലീഡ്‌സില്‍ നടന്ന ആദ്യ ഇംഗ്ലണ്ട് ടെസ്റ്റില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ ജൂലൈ രണ്ട് മുതലാണ് ഭാരതം-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.









