മനാമ : പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദേശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്). സംഘടിപ്പിക്കുന്ന എജ്യു എക്സ്പ്പോ നാളെ ഉച്ചക്ക് 1 മണിക്ക് നടക്കും.. വിദേശ യൂണിവേഴ്സിറ്റികളിലെ വിവിധ കോഴ്സുകൾ അഡ്‌മിഷൻ രീതികൾ, ഫീസ് വിവരങ്ങൾ, വിസ സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശില്പശാലയിൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പഠനയിടങ്ങളുടെ പരമ്പരാഗത രീതികളൂം സങ്കൽപ്പങ്ങളും മാറുന്ന പുതിയകാലത്തു വിദേശ രാജ്യങ്ങളിലെ തുടർപഠനങ്ങളുടെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം നൽകുന്നതായിരിക്കും ശിൽപ ശാലയെന്ന് സംഘാടകർ അറിയിച്ചു. യു കെ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിച്ച് പരിചയസമ്പന്നരുമായി വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.
വിദ്യഭ്യാസരംഗത്തെ വിദഗ്ദർ നേതൃത്വം നൽകുന്ന എജ്യു എക്സ്പോ കേരളാ സ്പോർട്ട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. .