ലണ്ടന്‍: വിംബിള്‍ഡണ്‍ രണ്ടാം റൗണ്ട് മത്സരം ഈസിയായി മറികടന്ന് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് സെര്‍ബിയന്‍ താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-2, 6-0
ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി സ്വന്തം നാട്ടുകാരനായ മിയോമിര്‍ കെച്മാനോവിച്ച് ആണ്. രണ്ടാം റൗണ്ടില്‍ ജെസ്‌പെര്‍ ഡി ജോങ്ങിനെ തോല്‍പ്പിച്ചാണ് കെച്മാനോവിച്ചി മൂന്നാം റൗണ്ടിലെത്തിയിരിക്കുന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കെച്മാനോവിച്ച് രണ്ടാം റൗണ്ട് മത്സരം വിജയിച്ചത്.
ഇന്നലെ നടന്ന മറ്റ് രണ്ടാം റൗണ്ട് പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഗ്രിഗറി ദിമിത്രോവ്, യാക്കൂബ് മെന്‍സിക്, ഫ്‌ളാവിയോ കൊബൊള്ളി, യുവെയിം മുനാര്‍, അലെക്‌സ് ഡി മിനോര്‍ എന്നിവര്‍ വിജയിച്ചു.
വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്നലെ എലേന റൈബാക്കിന, ഡാനിയേല്ലി കോളിന്‍സ്, എക്കാടെറിന അലക്‌സാന്‍ഡ്രോവ എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
മരിയ സക്കരിയെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് റൈബാക്കിനയുടെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-1
എക്കാടെറിനെ അലക്‌സാന്‍ഡ്രോവ തോല്‍പ്പിച്ചത്. സൂസണ്‍ ലാമെന്‍സിനെയാണ്. നേരിട്ടുള്ള സെറ്റിനാണ് അലക്‌സാന്‍ഡ്രോവയുടെയു വിജയം. സ്‌കോര്‍ 6-4, 6-0ന് ലാമെന്‍സിനെ തകര്‍ക്കുകയായിരുന്നു.
അമേരിക്കയുടെ ഡാനിയേലി കോളിന്‍സും രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. വെറോണിക്ക എര്യാവെക്കിനെയാണ് തോല്‍പ്പിച്ചത്. 6-4, 6-1നായിരുന്നു കോളിന്‍സിന്റെ വിജയം.