മനാമ: ബഹ്‌റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ ട്രഷറർ ഷനീഷ് സദാനന്ദന് ദേശീയ, ഏരിയ കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പ് നൽകി.
ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ഏരിയ പ്രസിഡന്റ് റോബിൻ കോശി എന്നിവർ ചേർന്ന് ഷനീഷ് സദാനന്ദന് മൊമെന്റോ കൈമാറി.
സംഘടനയുടെ സാമൂഹിക ഇടപെടലുകളിൽ ഷനീഷ് നൽകിയ പിന്തുണ എന്നും സ്മരണീയമാണെന്ന് ദേശീയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ, ഏരിയ കോർ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ, മുൻ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.