മനാമ: ബഹ്‌റൈനില ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ‘കലാത്മികം 2025’ എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. 4 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്നു വിഭാഗങ്ങളിലായിയാണ് മത്സരം നടന്നത്. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡൻറ് ശ്രീ ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ശ്രീ ജോർജ് അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു , വൈസ് പ്രസിഡണ്ട് ശ്രീ ഹരീഷ് ചെങ്ങന്നൂർ വിജയികളെ അനുമോദിച്ചു സംസാരിച്ചു
എ വിഭാഗത്തിൽ റുക്ഷിനി രമേശ് , ധ്രുവിഷ് ഹരീഷ്, സ്വാത്വിക ചേരൻ , ബി വിഭാഗത്തിൽ ആൻഡ്രിയ സാറ റിജോയ്, ഓൻണ്ട്രില്ല ഡേ , അഹല്യ അശ്വതി ഷിബു, സി വിഭാഗത്തിൽ അമൃത ജയബുഷ്, മേഘ്ന ശ്രീനിവാസ്, അർപ്പിത രാജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി ആതിര പ്രശാന്ത്, ശ്രീമതി അശ്വിനി അരുൺ, ശ്രീമതി ആശാ മുരളീധരൻ, ശ്രീമതി ശ്യാമ ജീവൻ, ശ്രീ സാം കാവാലം, ശ്രീ രാജേശ്വരൻ കായംകുളം, ശ്രീ പൗലോസ് കാവാലം, ശ്രീ അരുൺ മുട്ടം, ശ്രീ അമൽ തുറവൂർ, ശ്രീ ജുബിൻ ചെങ്ങന്നൂർ എന്നിവർ നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ ശ്രീമതി ചിഞ്ചു സച്ചിൻ നന്ദി അറിയിച്ചു.