മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി ആൽവിൻ.കുമിത്തെ വിഭാഗത്തിലാണ് നേട്ടം.
മൂവാറ്റുപുഴ പണ്ടപ്പിള്ളി പുന്നമറ്റത്തിൽ തോമസ് ജോർജിന്റെയും ദിയ തോമസിന്റെയും മകനാണ് ആൽവിൻ തോമസ്. ബഹ്‌റൈൻ ന്യൂ മില്ലെനിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥി ആൽബിൻ,ഷിഹാൻ അബ്ദുള്ളയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്