Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്‍പിക്കുന്നു…കാള്‍സന്‍ യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്‍സന് അവിടെയും അന്ത്യം

by News Desk
July 17, 2025
in SPORTS
ഇന്ത്യന്‍-കൗമാരക്കാര്‍-തുടര്‍ച്ചയായി-തോല്‍പിക്കുന്നു…കാള്‍സന്‍-യുഗം-അസ്തമിക്കാറായോ?-ഫ്രീസ്റ്റൈല്‍-ചെസിനെ-പ്രേമിച്ച-കാള്‍സന്-അവിടെയും-അന്ത്യം

ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്‍പിക്കുന്നു…കാള്‍സന്‍ യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്‍സന് അവിടെയും അന്ത്യം

ന്യൂദല്‍ഹി: 14 വര്‍ഷമായി ലോക ചെസില്‍ ഒന്നാം റാങ്കുകാരനായി, 2839 എന്ന ഇഎല്‍ഒ റേറ്റിംഗോടെ അരങ്ങ് വാഴുന്ന മാഗ്നസ് കാള്‍സന്റെ യുഗം അസ്തമിക്കാറായി എന്നതിന്റെ സൂചനകള്‍ പുറത്തുവരികയാണ്. ഇന്ത്യന്‍ കൗമാരക്കാരായ ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റൊരു കൗമാരപ്രതിഭയായ നിഹാല്‍ സരിനും ഇടയ്‌ക്കിടെ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നത് പതിവായിരിക്കുന്നു.

പക്ഷെ ഏത് ടൂര്‍ണ്ണമെന്‍റിലും ആദ്യ റൗണ്ടുകളില്‍ തോല്‍വി ഏറ്റുവാങ്ങിയാലും തിരിച്ചുവരാനുള്ള കാള്‍സന്റെ കഴിവ് അപാരമാണ്. അങ്ങിനെയാണ് നോര്‍വ്വെ ചെസ്സില്‍ ഗുകേഷിനോട് രണ്ട് തവണ തോറ്റിട്ടും കാള്‍സന് കിരീടം നേടാനായത്. പിന്നീട് നടന്ന സൂപ്പര്‍ യുണൈറ്റഡ് ചെസിലും ഗുകേഷ് കാള്‍സനെ തോല്‍പിക്കുകയുണ്ടായി. ഈ ടൂര്‍ണ്ണമെന്‍റിലും കാള്‍സന്‍ പിന്നീട് ഗംഭീര തിരിച്ചുവരവ് നടത്തി ചാമ്പ്യനായി. ഈയിടെ ഓണ്‍ലൈന്‍ ബ്ലിറ്റ്സ് ചെസില്‍ രണ്ട് തവണയാണ് കേരളത്തിന്റെ ഗ്രാന്‍റ് മാസ്റ്ററായ നിഹാല്‍ സരിന്‍ കാള്‍സനെ തോല്‍പിച്ചത്. ചൊവ്വാഴ്ചകളില്‍ നടക്കുന്ന ടൈറ്റില്‍‍ഡ് ട്യൂസ്ഡേ എന്ന ടൂര്‍ണ്ണമെന്‍റില്‍ ഒരു തവണ നിഹാല്‍ സരിന്‍ ചാമ്പ്യനുമായി.

പക്ഷെ ഇതാ ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ കാള്‍സന്റെ കാര്യം കഷ്ടമായി. ഇന്ത്യയുടെ പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തായിരിക്കുന്നു.. പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങിയ കാള്‍സന്‍ പിന്നീട് അമേരിക്കന്‍ താരം വെസ്ലി സോയോടും തോറ്റു. ഒടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ വേണ്ടിയുള്ള ടൈബ്രേക്കറില്‍ രണ്ട് കളികളിലും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയനോട് തോറ്റു. അതെ, കാള്‍സന്റെ ഫോം കുറഞ്ഞുവരികയാണ്. മാത്രമല്ല, തുടര്‍ച്ചയായി ടൂര്‍ണ്ണമെന്‍റുകളില്‍ അനുഭവിക്കേണ്ടി വരുന്ന മാനസികസമ്മര്‍ദ്ദം താരത്തിന്റെ പ്രതിഭയെ വല്ലാതെ കെടുത്തിയിരിക്കുന്നു. ഇനി കാള്‍സന്റെ അജയ്യത അധികകാലമില്ല എന്നതിന്റെ സൂചനകളാണിവ.

നോര്‍വ്വെ ചെസില്‍ ഗുകേഷിനോടേറ്റ പരാജയത്തിന്റെ പേരില്‍ മാഗ്നസ് കാള്‍സനെതിരെ ലോകമെമ്പാടുനിന്നും ട്രോളുകള്‍ ഉയര്‍ന്നിരുന്നു. തോല്‍വിക്ക് ശേഷം അമര്‍ഷത്തോടെ മേശയിലിടിച്ച് ചെസ് കരുക്കള്‍ വരെ ഇടിച്ച് തെറിപ്പിച്ച കാള്‍സന്റെ പെരുമാറ്റത്തെ ലോകം മുഴുവന്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. വന്‍ട്രോളുകള്‍ക്ക് കാരണം താരം വെച്ചുപുലര്‍ത്തുന്ന അഹന്തയാണ്. നോര്‍വ്വെ ചെസില്‍ പങ്കെടുക്കാനെത്തിയ കാള്‍സന്‍ ലോകചാമ്പ്യന്‍പട്ടം നേടിയ ഗുകേഷ് ആ പട്ടം നേടാന്‍  യോഗ്യനല്ലെന്ന് വരെ പരിഹസിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കാള്‍സന്‍ തോല്‍വി ഏറ്റുവാങ്ങിയത് എന്നതിനാലാണ് ട്രോളന്മാര്‍ ഗംഭീരമായി കാള്‍സന്റെ തോല്‍വിയെ ആഘോഷിച്ചത്.

കാള്‍സന്‍ സര്‍ഗ്ഗാത്മകചെസ് എന്ന് വിശേഷിപ്പിച്ച ഫ്രീസ്റ്റൈല്‍ ചെസ്സിലും കാള്‍സന്റെ അജയ്യത അവസാനിക്കുന്നോ?

ക്ലാസിക്കല്‍ ചെസ് കളിച്ചിരുന്ന കാള്‍സന്‍ പൊടുന്നനെയാണ് ഫ്രീസ്റ്റൈല്‍ ചെസിന്റെ വക്താവായത്. ക്ലാസിക്കല്‍ ചെസും ഫ്രീസ്റ്റൈല്‍ ചെസ്സും തമ്മില്‍ വ്യത്യാസമുണ്ട്. ക്ലാസിക്കല്‍ ചെസ്സില്‍ ഓപ്പണിംഗിനും മിഡില്‍ ഗെയിമിനും എന്‍ഡ് ഗെയിമിനും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ മന:പാഠമായി പഠിച്ച ഓപ്പണിംഗുകളൊന്നും ഫ്രീസ്റ്റൈല്‍ ചെസ്സില്‍ കൂട്ടിനെത്തില്ല. അവിടെ കളിക്കാരന്റെ ഭാവനയ്‌ക്കും നൈസര്‍ഗ്ഗിക പ്രതിഭയ്‌ക്കുമാണ് പ്രാധാന്യം.

ഫ്രീസ്റ്റൈല്‍ ചെസ് എന്താണ്?
സാധാരണ ചെസ് മത്സരം പോലെയല്ല ഫ്രീ സ്റ്റൈല്‍ ചെസ് മത്സരം. ഇത് അമേരിക്കയിലെ ബോബി ഫിഷര്‍ എന്ന മുന്‍ ലോകചാമ്പ്യന്‍ കണ്ടെത്തിയ ചെസ് ശൈലിയാണ്. 360 ഡിഗ്രി ചെസ്സ് എന്നും ഫിഷന്‍ റാന്‍ഡം ചെസ് എന്നും ഇതിന് വിളിപ്പേരുകളുണ്ട്. ചെസ്സിലെ കരുക്കളായ ആനയും(ബിഷപ്പ്) കുതിരയും (നൈറ്റ്) രാജ്ഞിയും (ക്വീന്‍) കാലാളും (പോണ്‍) തേരും (റൂക്ക്) എല്ലാം ക്ലാസിക് ചെസ്സിലെ അതേ രീതിയില്‍ തന്നെയാണ് ഫ്രീസ്റ്റൈല്‍ ചെസ്സിലും ചലിക്കുക എങ്കിലും ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നത് ക്ലാസിക്കല്‍ ചെസിലേതില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരിക്കും.

കാലാളുകളെ (പോണിനെ) സാധാരണ ചെസ്സിലേത് പോലെ തന്നെയാണ് നിരത്തുക എങ്കിലും പിന്‍നിരയിലെ റൂക്ക് (തേര്), ബിഷപ്പ് (ആന), നൈറ്റ് (കുതിര), ക്വീന്‍, കിംഗ് എന്നിവയെ ഓരോ കളിയിലും ഓരോ രീതിയിലാണ് നിരത്തിവെയ്‌ക്കുക. 960 ഓളം വ്യത്യസ്ത രീതികളില്‍ ഇങ്ങിനെ കരുക്കളെ നിരത്താന്‍ കഴിയും എന്നതിനാലാണ് ഇതിന് ചെസ് 960 എന്ന വിളിപ്പേര്‍ വന്നത്.

അതുകൊണ്ട് തന്നെ ഓപ്പണിംഗിനല്ല, ഭാവനയ്‌ക്കാണ് ഇതില്‍ പ്രാധാന്യം. പിന്‍നിരയിലെ വെള്ളക്കരുക്കള്‍ എങ്ങിനെയാണോ നിരത്തിയിരിക്കുന്നത് അതേ രീതിയില്‍ തന്നെയായിരിക്കും കറുപ്പ് കരുക്കളും നിരത്തുക. മാത്രമല്ല, ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഓരോ കളിയിലും ഓരോ വ്യത്യസ്താമായ രീതിയിലായിരിക്കും ബോര്‍ഡിലെ കരുക്കള്‍ നിരത്തുക. അതിനാല്‍ ഇതിലെ ഓരോ കളികളും വ്യത്യസത്മായിരിക്കും. ഭാവനാസമ്പന്നര്‍ക്ക് ഇത് ആസ്വദിക്കാനാവും.

എന്തിനാണ് ബോബി ഫിഷര്‍ ഫ്രീസ്റ്റൈല്‍ ചെസ് കണ്ടുപിടിച്ചത്?

ചെസ്സിലെ എക്കാലത്തേയും മഹാപ്രതിഭകളില്‍ ഒരാളാണ് അമേരിക്കന്‍ താരമായ ബോബി ഫിഷര്‍. 11ാമത്തെ ലോക ചാമ്പ്യനായ അമേരിക്കക്കാരനായ അത്ഭുതപ്രതിഭ. തന്റെ 15ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയ പ്രതിഭയാണ്.  1972ല്‍ റഷ്യയുടെ ബോറിസ് സ്പാസ്കിയെ തോല്‍പിച്ച് ലോകചാമ്പ്യനായതോടെ അമേരിക്ക-റഷ്യ ശീതയുദ്ധത്തിന്റെ നാളുകളില്‍ റഷ്യയുടെ മേലുള്ള അമേരിക്കന്‍ വിജയത്തിന്റെ പോസ്റ്റര്‍ ബോയി ആയി മാറിയ വ്യക്തി കൂടിയാണ് ഫിഷര്‍.

അപ്രതീക്ഷിതമായ കരുനീക്കങ്ങളാണ് ബോബി ഫിഷറുടെ പ്രത്യേകത.ഒരു ചെസ് പുസ്തകത്തിലും കാണാത്ത നീക്കങ്ങള്‍ സ്വന്തമായി കണ്ടെത്തുന്നതിലും അത് ബോര്‍ഡില്‍ പരീക്ഷിക്കുന്നതിലും ബോബി ഫിഷര്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തെ ചെസ്സിലെ സര്‍ഗ്ഗാത്മകതാരം എന്നും വിളിച്ചുപോന്നു. ഇത് തന്നെയാണ് പിന്നീട് ഫ്രീസ്റ്റൈല്‍ ചെസ് കണ്ടുപിടിക്കാന്‍ ബോബി ഫിഷറെ പ്രേരിപ്പിച്ചത്. ചെസിലെ പിന്‍നിരയിലെ കരുക്കള്‍ ഓരോ ഗെയിമിലും വിവിധമായ രീതിയിലാണല്ലോ അടുക്കുക. അങ്ങിനെ കളിക്കുമ്പോള്‍ ചെസില്‍ കളിക്കാര്‍ മനപാഠമാക്കുന്ന ഓപ്പണിംഗ് ഗെയിമുകളുടെ പ്രസക്തി നഷ്ടമാകും. ആദ്യ കരുനീക്കം മുതലേ സ്വന്തമായി താരങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരും. ചെസ് മനപാഠങ്ങള്‍ക്ക് വകയില്ലാത്ത ഒരു സര്‍ഗ്ഗാത്മകമായ കളിയായി മാറും. അതാണ് ഫ്രീസ്റ്റൈല്‍ ചെസ്സ് പ്രതിഭാശാലികളായ താരങ്ങളെ ആകര്‍ഷിക്കുന്നത്.

ബോബി ഫിഷറുടെ ആരാധകനായ മാഗ്നസ് കാള്‍സന്‍

ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ കളിക്കാരന്റെ ശരിയായ മിടുക്കാണ് പരീക്ഷിക്കപ്പെടുന്നതെന്ന് മാഗ്നസ് കാള്‍സന്‍ വിശ്വസിക്കുന്നു. ഈയിടെ മധ്യവയസ്സിലെത്തിയ താരങ്ങളെല്ലാം തന്നെ കൂടുതലായി ഫ്രീസ്റ്റൈല്‍ ചെസ്സിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അങ്ങിനെയാണ് ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നീ യുഎസ് ചെസ് പ്രതിഭകള്‍ കൂടുതലായി ഫ്രീ സ്റ്റൈല്‍ ചെസ്സിലേക്ക് എത്തുന്നത്. മാത്രമല്ല, സ്പീഡ് ചെസ്സാണ് ഫ്രീ സ്റ്റൈല്‍ ചെസ്സ്. പത്ത് മിനിറ്റാണ് ഒരു ഗെയിമിന് അനുവദിക്കുക. ഓരോ കരുനീക്കത്തിനും പത്ത് സെക്കന്‍റ് അധികമായി ലഭിക്കും. സാധാരണ ചെസ്സില്‍ പഠിച്ച ഓപ്പണിംഗുകളൊന്നും ഇവിടെ ഫലിക്കില്ല. പക്ഷെ ചെസ്സില്‍ എതിരാളിയെ നിഷ്പ്രഭനാക്കാനുള്ള തന്ത്രങ്ങള്‍ എല്ലാം സാധാരണ ചെസ്സിലേതുപോലെ തന്നെയാണ്. അതായത് കളിതന്ത്രങ്ങള്‍ മാറുന്നില്ല.

ഫിഡെയുമായി കാള്‍സന്റെ ഉരസല്‍

തനിക്ക് ക്ലാസിക്കല്‍ ചെസ് മടുത്തുവെന്നും വ്യത്യസ്ത രീതികളില്‍ കരുക്കളെ വിന്യസിക്കുന്ന, കളിയുടെ ഗതി ഓരോ ഗെയിമിലും ഏറെ വ്യത്യസ്തമായിരിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സാണ് താന്‍ കൂടുതലായി  ഇഷ്ടപ്പെടുന്നതെന്നാണ് ഇതിന് കാള്‍സന്‍ നല്‍കുന്ന വിശദീകരണം.  മാത്രമല്ല, ഫ്രീ സ്റ്റൈല്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച സംഘടനയുടെ തലപ്പത്തുള്ള വ്യക്തി കൂടിയാണ് മാഗ്നസ് കാള്‍സന്‍. ഫ്രീ സ്റ്റൈല്‍ ചെസ് ക്ലാസിക്കല്‍ ചെസ്സിനെ വിഴുങ്ങുമോ എന്ന ആശങ്ക ഇതോടെ പലരും പ്രകടിപ്പിക്കാന്‍ തുടങ്ങുന്നുണ്ട്. ഇപ്പോള്‍ ക്ലാസിക്കല്‍ ചെസ്സ് നിയന്ത്രിക്കുന്നത് ഫിഡെ എന്ന ആഗോള ചെസ് ഫെഡറേഷനാണ്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് അതിന്റെ വൈസ് പ്രസിഡന്‍റാണ്.

അമേരിക്കയുടെ ബോബി ഫിഷര്‍ വ്യത്യസ്തനായിരുന്നു. ചെസ്സിലെ പ്രതിഭാധനത കൊണ്ടോ എന്തോ, അദ്ദേഹം ജനങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു. പലപ്പോഴും പല കളിക്കാരെയും പരിഹസിക്കുമായിരുന്നു. അപ്രതീക്ഷിതമായി രീതികളില്‍ പെരുമാറുമായിരുന്നു. പക്ഷെ ചെസ്സിലുള്ള അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണതയും പ്രതിഭയും കാരണം ലോകം അത് സഹിച്ചു. ഏതാണ്ട് ബോബി ഫിഷറുടെ അതേ ശൈലിയാണ് മാഗ്നസ് കാള്‍സനും വെച്ചുപുലര്‍ത്തുന്നത്. 2024ലെ വോള്‍‍ഡ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റ് ആരും മറക്കില്ല. കളിക്കാര്‍ ജീന്‍സ് ധരിക്കരുതെന്ന് ഫിഡെ നിയമമുണ്ടായിട്ടും കാള്‍സന്‍ ജീന്‍സ് ധരിച്ചുവന്നു. അന്ന് മാച്ച് റഫറി കാള്‍സനെ പുറത്താക്കി. പക്ഷെ അന്ന് ഇറങ്ങിപ്പോയ അദ്ദേഹം അടുത്ത മത്സരത്തിനും ജീന്‍സ് ധരിച്ച് തന്നെ വന്നു. ഇത്രയും ലോകപ്രശസ്തനായതിനാല്‍ ഫിഡെ അദ്ദേഹത്തിന് മുന്‍പില്‍ തലതാഴ്‌ത്തി. കളിക്കാന്‍ അനുവദിച്ചു. അന്ന് വിവാദമുണ്ടാക്കിയ തന്റെ ജീന്‍സ് പിന്നീട് ലക്ഷങ്ങള്‍ക്ക് കാള്‍സന്‍ ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. ആ വിവാദത്തിന്റെ പേരില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ കാള്‍സന്‍ ഏറെ അപമാനിച്ച് സംസാരിച്ചു. പക്ഷെ മൗനം കൊണ്ട് വിശ്വനാഥന്‍ ആനന്ദ് മാന്യനായി നിലകൊണ്ടതിനാല്‍ വിവാദം കെട്ടടങ്ങി.

പക്ഷെ ഫിഡെയെ വെല്ലുവിളിച്ച് ഫ്രീ സ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നതിനാല്‍ മാഗ്നസ് കാള്‍സനും ഫിഡെയും തമ്മില്‍ ചില്ലറ ഉരസലുകള്‍ ഉണ്ടായി ആ ഉരസലുകള്‍ തീരാതെ ഇന്നും തുടരുകയുമാണ്. . ജാന്‍ ഹെന്‍ഡ്രിക് ബട്ട്ണര്‍ എന്ന ഒരു ജര്‍മ്മന്‍ ബിസിനസുകാരനാണ് ഫ്രീ സ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മാഗ്നസ് കാള്‍സനോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ജാന്‍ ഹെന്‍ഡ്രിക് ബട്ട്ണര്‍ കോടീശ്വരനായ ബിസിനസുകാരന്‍ കൂടിയാണ്.

ഫ്രീസ്റ്റൈല്‍ ചെസ്: ചെസ്സിലെ ട്വന്‍റി ട്വന്‍റി

ടൈമിങ്ങിലെ വ്യത്യാസം കാരണം ക്ലാസിക്കല്‍ ചെസ്സ് ടെസ്റ്റ് ക്രിക്കറ്റാണെങ്കില്‍ അതിവേഗ കരുനീക്കങ്ങളുള്ള ഫ്രീസ്റ്റൈല്‍ ചെസ്സ് ട്വന്‍റി ട്വന്‍റി ആണ്. ക്ലാസിക്കല്‍ ചെസ്സില്‍ 40 കരുനീക്കങ്ങള്‍ക്ക് ഒന്നര മണിക്കൂറാണ് അനുവദിക്കുക. പക്ഷെ ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ പത്ത് മിനിറ്റേ ഒരു ഗെയിമിന് അനുവദിക്കൂ. ഇതും വേഗതയുടെ ഈ ആനുധനിക ലോകത്ത് കൂടുതല്‍ കളിക്കാരെ ഫ്രീ സ്റ്റൈല്‍ ചെസ്സിലേക്ക് ആകര്‍ഷിക്കുന്നു.

പക്ഷെ ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ തിളക്കം കാട്ടിയിരുന്ന മാഗ്നസ് കാള്‍സന്‍ എന്ന കളിക്കാരന്‍ ഈയിടെ മങ്ങിക്കൊണ്ടിരിക്കുകയാണ്. ജര്‍മ്മനിയിലെ വെയ്സന്‍ ഹോസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ലോകചാമ്പ്യന്‍ ഷിപ്പില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറാണ് ചാമ്പ്യന്‍ പട്ടം അണിഞ്ഞത്. യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചാണ് വിന്‍സെന്‍റ് കെയ്മര്‍ ചാമ്പ്യനായത്. പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ സെമിഫൈനലില്‍ തന്നെ വിന്‍സെന്‍റ് കെയ്മര്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചിരുന്നു. പക്ഷെ പിന്നീട് നടന്ന ഗ്രെന്‍കെ ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ചാമ്പ്യനായി. ഒമ്പതില്‍ ഒമ്പത് പോയിന്‍റ് നേടിക്കൊണ്ടായിരുന്നു മാഗ്നസ് കാള്‍സന്റെ ഈ പടയോട്ടം. ഈയിലെ ചാറ്റ് ജിപിടിയെയും മാഗ്നസ് കാള്‍സന്‍ തോല്പിച്ച് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

പക്ഷെ ഇപ്പോള്‍ ലാസ് വെഗാസില്‍ മാഗ്നസ് കാള്‍സന്‍ നാണം കെട്ടു. ഇന്ത്യയുടെ പ്രജ്ഞാനന്ദയോട് 39 നീക്കത്തില്‍ പരാജയം ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ ടൂര്‍ണ്ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. പ്രജ്ഞാനന്ദയോട് പരാജയം ഏറ്റുവാങ്ങിയ കാള്‍സന്‍ പിന്നീട് അമേരിക്കയുടെ വെസ്ലി സോയോടും തോറ്റു. നാലമനായി വൈറ്റ്ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ഫൈനലിലേക്ക് കടക്കാന്‍ വേണ്ടി പോയിന്‍റ് നില സമനിലയായതിനാല്‍ ലെവോണ്‍ ആരോണിയനോട് നടത്തിയ രണ്ട് ടൈബ്രേക്കറിലും കാള്‍സന്‍ തോറ്റുപോയി. നാണം കെട്ട തോല്‍വി. ഇനി ലാസ് വെഗാസില്‍ കാള്‍സന് പരമാവധി നേടാന്‍ കഴിയുക മൂന്നാം സ്ഥാനം മാത്രം.

എന്തായാലും ഫ്രീ സ്റ്റൈലിന്റെ സംഘാടകന്‍ എന്ന നിലയില്‍ കാള്‍സന്‍ കൂടുതല്‍ പണം വാരിക്കൂട്ടി. തന്റെ പ്രണയിനിയെ വിവാഹം കഴിച്ചു. ഒരു കുഞ്ഞും ഈയിടെ ജനിച്ചു. ചെസ്സില്‍ നിന്നും മഹാപ്രതിഭയായ മാഗ്നസ് കാള്‍സന്‍ ധനികനായി, ആഡംബര ജീവിതം ആസ്വദിച്ചു. ചെസ്സും ആസ്വദിച്ചു. പക്ഷെ ഇനിയങ്ങോട്ട് കാള്‍സന് ഇറക്കമാണ്. മാഗ്നസ് കാള്‍സന് പ്രായം 34 ആണ്. ഇന്ത്യയുടെ കൗമാരക്കാര്‍ ഇളംപ്രായക്കാരാണ്. പ്രജ്ഞാനന്ദയ്‌ക്ക് 19 ആണെങ്കില്‍ ഗുകേഷിന് 18. അര്‍ജുന്‍ എരിഗെയ്സിക്ക് 21. ഇനിയുമുണ്ട് ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ പ്രതിഭകള്‍. നിഹാല്‍ സരിന് 21 മാത്രം. കാള്‍സനെ തോല്‍പിക്കുക എന്നത്  ചെസ്സില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുക എന്നത് ഒരാളുടെ പ്രതിഭയ്‌ക്ക് മങ്ങലേറ്റുതുടങ്ങി എന്നതിന്റെ സൂചനയാണ്. എന്തായാലും മാഗ്നസ് കാള്‍സന്‍ ദൈവമല്ലല്ലോ.

ShareSendTweet

Related Posts

ന്യൂസിലന്‍ഡിനെതിരായ-ട്വന്റി20-ക്രിക്കറ്റ്-പരമ്പര-ഇന്ത്യക്ക്,-മൂന്നാം-മത്സരത്തില്‍-പത്ത്-ഓവറില്‍-ജയം
SPORTS

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

January 25, 2026
രണ്ടാം-ടി20യില്‍-ന്യൂസിലന്‍ഡിനെ-തകര്‍ത്ത്-ഇന്ത്യ
SPORTS

രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ

January 23, 2026
ക്രിക്കറ്റ്-ജിഹാദിന്-ആഹ്വാനം;-ഇന്ത്യയിലെ-ടി20-ലോകകപ്പ്-ബംഗ്ലാദേശ്-പോലെ-പാകിസ്ഥാനും-ബഹിഷ്കരിക്കണമെന്ന്-റാഷിദ്-ലത്തീഫ്
SPORTS

ക്രിക്കറ്റ് ജിഹാദിന് ആഹ്വാനം; ഇന്ത്യയിലെ ടി20 ലോകകപ്പ് ബംഗ്ലാദേശ് പോലെ പാകിസ്ഥാനും ബഹിഷ്കരിക്കണമെന്ന് റാഷിദ് ലത്തീഫ്

January 23, 2026
100-കോടിയുടെ-കേസ്-സൂര്യ-തോറ്റാൽ-500-കോടിയുടെ-അപകീർത്തി-കേസ്-ഞാൻ-നൽകും:-ഖുഷി-മുഖർജി
SPORTS

100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

January 22, 2026
സംസ്ഥാന-ജൂനിയര്‍-ബാസ്‌ക്കറ്റ്ബോള്‍-ചാമ്പ്യന്‍ഷിപ്പ്-പാലായില്‍
SPORTS

സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍

January 22, 2026
സന്തോഷ്-ട്രോഫി:-കേരളം-ഇറങ്ങുന്നു,-പഞ്ചാബിനെതിരെ
SPORTS

സന്തോഷ് ട്രോഫി: കേരളം ഇറങ്ങുന്നു, പഞ്ചാബിനെതിരെ

January 22, 2026
Next Post
അതിതീവ്ര-മഴ;-കാസർകോട്,-കണ്ണൂർ,-വയനാട്-ജില്ലകളിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്ക്-വെള്ളിയാഴ്ച-അവധി,-മുൻകൂട്ടി-തീരുമാനിച്ച-പരീക്ഷകളിൽ-മാറ്റമില്ല

അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല

ഗ്യാസ്-ലീക്കായി-തീ-പടർന്നു;-ഗുരുതരമായി-പൊള്ളലേറ്റ-ഗൃഹനാഥനും-ദാരുണാന്ത്യം

ഗ്യാസ് ലീക്കായി തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനും ദാരുണാന്ത്യം

ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച

ഐ.സി.എഫ്. ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
  • ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
  • ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ
  • ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.