മനാമ: ആലപ്പുഴയിൽ നിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന ഉന്നത നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. അദ്ദേഹം നാടിനു വേണ്ടി ചെയ്ത സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നത് കക്ഷി രാഷ്രീയ ഭേതമെന്യേ ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. വി എസ് ൻറെ വിയോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി എക്സികുട്ടീവ് കമ്മറ്റി അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് സിബിൻ സലിം സെക്രട്ടറി ധനേഷ് മുരളി എന്നിവർ അറിയിച്ചു.








