ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അക്രമികളിൽ നിന്നും രക്ഷപെട്ടതിന് പിന്നാലെ ട്രക്ക് ഡ്രൈവറും ലൈംഗികപീഡനത്തിന് ഇരയാക്കി. ഒഡിഷയിലെ മൽക്കാൻഗിരിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മൂന്നംഗ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് മൂന്നംഗ സംഘം പീഡിപ്പിച്ചത്. മാൽക്കാൻഗരി പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി ഒരു ട്രക്കിന് കൈ കാണിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷപെടുത്തുന്നതിന് പകരം ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു.
ALSO READ: 20 രൂപ നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
സംശയകരമായ സാഹചര്യത്തിൽ ട്രക്കിനുള്ളിൽ പെൺകുട്ടിയെ കണ്ടതോടെയാണ് പ്രദേശവാസികൾ ഇടപെട്ടത്. ട്രക്ക് ഡ്രൈവറെയും പെൺകുട്ടിയെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. പൊലീസിനോടാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞത്. യെ ട്രക്ക് ഡ്രൈവറും ലൈംഗിക പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; സഹായം തേടിയതോടെ ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു appeared first on Express Kerala.