

ദുബായി: ഭാരത ബാറ്റര്‍ അഭിഷേക് ശര്‍മ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റര്‍. ഐസിസി ഇന്നലെ പ്രസിദ്ധപ്പെടുത്തിയ റാങ്കിങ് പട്ടികയില്‍ ഓസ്ടല്രേിയന്‍ താരം ട്രാവിസ് ഹെഡിനെ പിന്തള്ളി അഭിഷേക് ഒന്നാം സ്ഥാനത്തേക്കെത്തി.
24കാരനായ ഭാരത താരം 829 റേറ്റിങ് പോയിന്റുമായാണ് ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തിയത്. ട്രാവിസ് ഹെഡ് 814 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ശേഷം ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഭാരതീയന്‍ കൂടിയാണ് അഭിഷേക്.
ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഭാരത താരം രവീന്ദ്ര ജഡേജ തന്റെ ഒന്നാം സ്ഥാനം കൂറേക്കൂടി ഭദ്രമാക്കി. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം താരത്തിന്റെ റേറ്റിങ്ങില്‍ വലിയ രീതിയില്‍ പ്രകടമായി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 107 റണ്‍സിന്റെയും നാല് വിക്കറ്റിന്റെയും ബലത്തില്‍ ജഡേജയ്‌ക്ക് 13 അധിക പോയിന്റുകള്‍ ലഭിച്ചു. 422 പോയിന്റുകളാണ് ജഡേജയ്‌ക്കുള്ളത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാമതുള്ള ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസിനെക്കാള്‍ 117 പോയിന്റിന് മുന്നിലാണ് ജഡേജ.









