മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ ആഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ബഹറിൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇൻഡക്ഷനും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ കമൽ മുഖ്യാതിഥിയായയി എത്തിചേരും. ഈ പരിപാടിയിൽ ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച കുട്ടികളുടെ നാടകം “ലിറ്റിൽ പുൽഗ” വേദിയിൽ അവതരിപ്പിക്കുന്നു.
ബഹറിൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ദിലീഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പരിപാടിയുടെ കൺവീനർ അഭിലാഷ് വെള്ളുക്കൈ ആണ്. ചിൽഡ്രൻസ് വിങ്ങ് പാട്രൺ കമ്മിറ്റി അംഗങ്ങളായ ഹീര ജോസഫ്,വിഷ്ണു സതീഷ്, ജിബി കെ വർഗീസ്, സ്മിതേഷ് ഗോപിനാഥ്, സനൽകുമാർ ചാലക്കുടി , ആഷിക്, ഡാനി തോമസ്, പ്രശോഭ്, രതിൻ തിലക് , ഗണേഷ് കൂരാറ,സുബിൻ, വൈശാഖ് ഗോപാലകൃഷ്ണൻ,അനി ടി ദാസ്,ശ്രീജിത്ത് ശ്രീകുമാർ,അജിത രാജേഷ്, ശ്രീകല രാജേഷ്, ജീതു ഷൈജു, ബിൻസി ബോണി, അനുഷ്മ പ്രശോഭ്, മാൻസ,രഞ്ജുഷ രാജേഷ്,രചന അഭിലാഷ്,മേഘ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
ഈ പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ ബഹറിൻ മലയാളികളെയും ഈ പരിപാടിയിലേക്ക് ബഹറിൻ കേരളീയ സമാജത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ അഭിലാഷ് വെള്ളുക്കൈ യുമായി 33500439 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .