കൊച്ചി: മീക്കോ മോട്ടോര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച എഫ്എംഎസ്‌സിഐ (ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ) റോട്ടാക്‌സ് മാക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഷോണാല്‍ കുനിമേല്‍.
കോയമ്പത്തൂരില്‍ നടന്ന കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടില്‍ ആവേശകരമായ വിജയമാണ് ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്ന ഈ 14 കാരന്‍ സ്വന്തമാക്കിയത്. ഗള്‍ഫ് മേഖലയിലുടനീളം ഒമ്പത് വര്‍ഷത്തിലധികം റേസിങ് പരിചയത്തോടെയാണ് ഷോണാല്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എത്തിയത്. പരിശീലകരായ പ്രീതം, ട്യൂണര്‍ അഭി, മെക്കാനിക്ക് അയ്യപ്പ, സുരേഷ് സിവിഎസ്, ഫെസിലിറ്റേറ്റര്‍ ആനന്ദ്കുമാര്‍ എന്നിവരുടെ പിന്തുണയാണ് ഷോണാലിന്റെ വിജയത്തിന് കരുത്തേകുന്നത്.
യുഎഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലുടനീളമുള്ള ടോപ്-ടയര്‍ കാര്‍ട്ടിങ് സര്‍ക്യൂട്ടുകളില്‍ പങ്കെടുക്കുകയും യുഎഇ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഓവറോള്‍ ചാമ്പ്യന്‍, ഐഎഎംഇ യുഎഇ ചാമ്പ്യന്‍, ഒമാന്‍ റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ചാമ്പ്യന്‍, ദുബായ് ഒ-പ്ലേറ്റ് ചാമ്പ്യന്‍ തുടങ്ങിയ വിജയങ്ങളും ഷോണാല്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.