കോഴിക്കോട്: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേര്‍സ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗില്‍ പുരുഷ വിഭാഗത്തില്‍ തമിഴ്‌നാട് 126 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തും മഹാരാഷ്‌ട്ര 95 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും എത്തി. 38 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. വനിത വിഭാഗത്തില്‍ മഹാരാഷ്ട ഒന്നും (76 പോയിന്റ്) കേരളം രണ്ടും (53) മധ്യപ്രദേശ് മൂന്നും (39) സ്ഥാനത്താണ്.
ഇന്ന് രാവിലെ എക്യൂപ്ഡ് പവര്‍ ലിഫ്റ്റിങ് മത്സരങ്ങള്‍ ആരംഭിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഏഴിന് സമാപിക്കും.