ലണ്ടന്‍: ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിവച്ചു. ഭാരതം മുന്നില്‍ വച്ച 373 റണ്‍സ് ലക്ഷ്യത്തിലേക്ക് ജോ റൂട്ടും(105) ഹാരി ബ്രൂക്കും(111) നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ വിജയം ഉറപ്പിച്ചതാണ്. പെട്ടെന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് ഭാരതം മത്സരത്തിലേക്ക് തിരികെയെത്തി. ഒടുവില്‍ 76.2 ഓവറില്‍ ആറിന് 339 റണ്‍സെന്ന നിലയില്‍ നില്‍ക്കെ വെളിച്ചകുറവ് കാരണം മത്സരം നിര്‍ത്തിവച്ചു.
ജാമീ സ്മിത്തും(രണ്ട് ജാമീ ഓവര്‍ട്ടണും(പൂജ്യം) ആണ് ക്രീസില്‍.
ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ 35 റണ്‍സ് കൂടി വേണം. ഭാരതത്തിന് മൂന്ന് വിക്കറ്റുകള്‍ മതി. പരിക്കേറ്റ ക്രിസ് വോക്‌സിന് ബാറ്റ് ചെയ്യാനാവില്ല. സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ മുഹമ്മദ് സിറാജ് റൂട്ടിനെ പിടികൂടിയതാണ് എന്നാല്‍ ഒരു കാല്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതിന്റെ പേരില്‍ ഔട്ട് അനുവദിച്ചില്ല. ഭാരതത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും സിറാജ് രണണ്ട് വിക്കറ്റും ആകാശ് ദീപ് ഒരു വിക്കറ്റും നേടി.
മത്സരം സമനിലയ്‌ക്കുള്ള സാധ്യത തീരെയില്ല. ഇംഗ്ലണ്ടിന് ജയിക്കാനായാല്‍ 3-1ന് പരമ്പര നേടാം. ഭാരതം ജയിച്ചാല്‍ 2-2ന് സമനില പാലിക്കും.