ന്യൂദല്‍ഹി: നാളെ ജിദ്ദയില്‍ ആരംഭിക്കുന്ന ഫിബ ഏഷ്യാ കപ്പിനുള്ള ഭാരത ടീമില്‍ മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജും ഉള്‍പ്പെട്ടു. അമേരിക്കന്‍ പരിശീലകനായ സ്‌കോട്ട് ഫ്െളമിംഗിന്റെ നേതൃത്വത്തിലുള്ളതാണ് ഭാരത ടീം.
ഏഷ്യന്‍ റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തുള്ള ഭാരതത്തിന് ശക്തരായ ടീമുകളോടാണ് പ്രാഥമിക ഘട്ടത്തില്‍ പോരാടേണ്ടിവരിക. വലയ വെല്ലുവിളിയാണെങ്കിലും ജയപ്രതീക്ഷ കൈവിടുന്നില്ലെന്ന് കോച്ച് പറഞ്ഞു. ഭാരതത്തിന്റെ ആദ്യ മത്സരം നാളെ ജോര്‍ദാനുമായാണ്(ഏഷ്യന്‍ റാങ്കിങ് എട്ടാം സ്ഥാനക്കാര്‍). വ്യാഴാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിലെ എതിരാളികള്‍ കരുത്തരായ ചൈന(ആറ്) ആണ്. ശനിയാഴ്ച ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ കസാഖ്സ്ഥാനെ നേരിടും.
ഭാരത ടീം: മൊയിന്‍ ബെക്ക് ഹഫീസ് (ക്യാപ്റ്റന്‍), പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്, അരവിന്ദ് കുമാര്‍ മുത്തു കൃഷ്ണന്‍ (തമിഴ്നാട്) പ്രിന്‍സ്പാല്‍ സിംഗ്, പാല്‍പ്രീത് സിംഗ് ബ്രാര്‍, സഹൈജ് പ്രതാപ് സിങ് സെഖോണ്‍, അര്‍വിന്ദര്‍ സിങ് (ഇന്ത്യന്‍ റെയില്‍വേ) കന്‍വാര്‍ ഗുര്‍ബാസ് സിങ് സന്ധു, അമാന്‍ സന്ധു പഞ്ചാബ്) ഹര്‍ഷ് ഡാഗര്‍ (ഉത്തര്‍ പ്രദേശ്) പ്രത്യാന്‍ഷു തോമര്‍ (കര്‍ണ്ണാടക), ഹെഡ് കോച്ച്- സ്‌കോട്ട് ഫ്‌ളെമിങ് (അമേരിക്ക), ജിആര്‍എല്‍ പ്രസാദ്, സാംബഗി കദം അസിസ്റ്റന്റ് കോച്ചുമാര്‍, ഷഫീഖ് ഷെയ്ക് (ഗുജാര്‍ത്ത്) മാനേജര്‍.