ഫോസ് ഡോ ഇഗ്വാസു(ബ്രസീല്‍): ഡബ്ല്യുടിടി കണ്ടെന്‍ഡര്‍ ക്വാര്‍ട്ടര്‍ പോരില്‍ തോറ്റ് ഭാരത വനിതാ ടേബിള്‍ ടെന്നിസ് താരം മനിക ബത്ര പുറത്ത്. ജപ്പാന്റെ ഹൊനോക ഹഷിമോട്ടോയോട് പരാജയപ്പെട്ടാണ് പുറത്താകല്‍.
28 മിനിറ്റ് കൊണ്ട് അവസാനിച്ച മത്സരത്തില്‍ മനികയുടെ തോല്‍വി 0-3നുള്ള നിരുപാധിക കീഴടങ്ങലായിരുന്നു(7-11, 6-11, 7-11). നേരത്തെ കൊറിയന്‍ താരം കിം നായോംഗിനെ 3-2ന് കീഴടക്കിയാണ് ബത്ര ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
പുരുഷ ഡബിള്‍സ് ഫൈനലിലും ഭാരതത്തിന് തിരിച്ചടി നേരിട്ടു. മനുഷ് ഷാ-മാനവ് തക്കര്‍ ജോഡി ജര്‍മന്‍ സഖ്യം ബെനെഡിക്ട് ഡുഡാ-ഡാങ് ക്യൂ സഖ്യത്തോട് പരാജയപ്പെട്ടു. 2-3നായിരുന്നു തോല്‍വി.