Thursday, August 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

by News Desk
August 3, 2025
in SPORTS
ഇന്ത്യൻ-സൂപ്പർ-ലീഗ്-ഇത്തവണയുമുണ്ടാകും:-മാർക്കസ്-മെർഗുലാവോ

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ), അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിൽ  ഇത്തവണ  ഐഎസ്എൽ നടക്കാനുള്ള സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ തള്ളി പ്രശസ്ത കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാർക്കസ് മെർഗുലാവോ.

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ കൊച്ചി റീജ്യണൽ സ്പോർട്സ് സെൻ്ററിൽ കായിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പശാല നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിധി വരും. അതിനു മുന്നോടിയായി ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഈ ചർച്ചയിൽ ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ മാധ്യമ പ്രവർത്തനം വലിയ വളർച്ച കൈവരിച്ച ഇക്കാലത്ത് എല്ലാവരും മാധ്യമ പ്രവർത്തകരാണ്. തെറ്റായ വാർത്തകളുടെ പ്രചരണം കൂടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഇവാൻ വുകമാനോവിച്ച് വരുന്നു എന്ന് വലിയ പ്രചാരണമുണ്ടായി. എന്നാൽ, ഇന്ത്യൻ ഫുട്ബോളിനെ കൃത്യമായി മനസ്സിലാക്കുന്നവർക്കും പിന്തുടരുന്നവർക്കും അത് തെറ്റായ വാർത്തയാണെന്നു മനസ്സിലാകും. അതിനാൽ ഏത് വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും ഫാക്ട് ചെക്ക് അനിവാര്യമാണ്. ഡിജിറ്റൽ മീഡിയയുടെ ആവിർഭാവത്തോടെ പ്രിൻ്റ് മീഡിയയുടെ പ്രാധാന്യം കുറഞ്ഞു പോയെന്നു പറയുന്നതിൽ അടിസ്ഥാനമില്ല. വെല്ലുവിളികൾ അതിജീവിച്ച് തന്നെയാണ് പ്രിൻ്റ് മീഡിയ നിലനിൽക്കുന്നത്. എത്രയെല്ലാം വാർത്തകൾ അറിഞ്ഞാലും അതുറപ്പിക്കുന്നതിന് ഇന്നും വർത്തമാനപ്പത്രങ്ങളെ ആശ്രയിക്കുന്നവർ ധാരളമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കരിയർ വളരാനും സ്പോർട്സ് വളർത്താനും ലോക്കൽ സ്പോർട്സ് ആഴത്തിൽ കവർ ചെയ്യാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം. യൂറോപ്യൻ ഫുട്ബോളിന്റെ മാസ്മരികതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾ വലിയ അളവിൽ കൊടുക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ നെഗറ്റീവ് വശം മാത്രം കൊടുത്താൽ എങ്ങനെ നമ്മുടെ സ്പോർട്സ് വളരുമെന്ന് അദ്ദേഹം ചോദിച്ചു.

കെ.എസ്.ജെ.എ സംഘടിപ്പിച്ച ശില്പശാലയിൽ കേരളത്തിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കായിക മാധ്യമ പ്രവർത്തകരും, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും പങ്കെടുത്തു. ചടങ്ങിൽ കെ.എസ്.ജെ.എ സെക്രട്ടറി സി.കെ രാജേഷ് കുമാർ സ്വാഗതവും, ട്രഷറർ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി ആൻ്റണി ജോൺ ശില്പശാല നയിച്ച മാർക്കസിനെ പരിചയപ്പെടുത്തി. ജോ.സെക്രട്ടറി സിറാജ് കാസിം അവതാരകനായി.

ShareSendTweet

Related Posts

ഐഎസ്എല്‍:-എഐഎഫ്എഫുമായി-ക്ലബ്ബ്-മേധാവികളുടെ-യോഗം-നാളെ
SPORTS

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

August 6, 2025
ഇംഗ്ലീഷ്-മണ്ണിലെ-യുഗപ്പിറവി
SPORTS

ഇംഗ്ലീഷ് മണ്ണിലെ യുഗപ്പിറവി

August 6, 2025
മെസിയുടെ-വരവ്:-എഎഫ്എയെ-പഴിചാരി-മുഖ്യസ്‌പോണ്‍സറും
SPORTS

മെസിയുടെ വരവ്: എഎഫ്എയെ പഴിചാരി മുഖ്യസ്‌പോണ്‍സറും

August 6, 2025
കെസിഎല്‍:-ബിസിയാണ്-ബിജുവും-സംഘവും;-ലക്ഷ്യം-ഗ്രീന്‍ഫീല്‍ഡില്‍-റണ്ണൊഴുകും-പിച്ച്
SPORTS

കെസിഎല്‍: ബിസിയാണ് ബിജുവും സംഘവും; ലക്ഷ്യം ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും പിച്ച്

August 6, 2025
ദ്യോക്കോവിച്ച്-സിന്‍സിനാറ്റി-ഓപ്പണില്‍-നിന്ന്-പിന്മാറി
SPORTS

ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി

August 6, 2025
വിമന്‍സ്-സ്പീഡ്-ചെസ്-ചാമ്പ്യന്‍ഷിപ്പ്:-ആര്‍.-വൈശാലി-പുറത്ത്
SPORTS

വിമന്‍സ് സ്പീഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: ആര്‍. വൈശാലി പുറത്ത്

August 6, 2025
Next Post
കേരളത്തിലെ-മൂന്നു-ജില്ലകളിൽ-ഉരുൾപൊട്ടലിനും-മണ്ണിടിച്ചിലിനും-സാധ്യതയെന്ന്-മുന്നറിയിപ്പ്

കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അടൂർ-​ഗോപാലകൃഷ്ണ​നെതിരെ-രൂക്ഷ​-വിമർശനവുമായി-മന്ത്രി-ആർ.ബിന്ദു

അടൂർ ​ഗോപാലകൃഷ്ണ​നെതിരെ രൂക്ഷ​ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

മയാമിക്ക്-ജയം;-മെസിക്ക്-പരിക്ക്

മയാമിക്ക് ജയം; മെസിക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചത്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെ! എഫ്ഐആർ റദ്ദാക്കണം- ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ
  • വിപ്ലവം സൃഷ്ടിച്ച് ഹീറോ വിഡ; വിൽപ്പന ഒരുലക്ഷം യൂണിറ്റുകൾ കടന്നു
  • ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് തിരിച്ചടി; ഹർജി തള്ളി സുപ്രീം കോടതി
  • കുഴിച്ചുമൂടിയവ ‘കുഴിതോണ്ടി’ പുറത്തിടാൻ അന്വേഷണ സംഘം… സെബാസ്റ്റ്യന്റെ തുടക്കം 17-ാം വയസിൽ പിതൃ സഹോദരനും കുടുംബത്തിനും ഭക്ഷണത്തിൽ വിഷം ചേർത്തുകൊടുത്ത്!!‌ ഐഷയേയും ബിന്ദുവിനേയും പരിചയം വസ്തുക്കച്ചവടത്തിലൂടെ, നാട്ടുകാരുടെ അമ്മാവൻ കൊടും ക്രിമിനൽ
  • ഈ നടപടി നീതീകരിക്കാനാവാത്തത്!! അന്യായവും യുക്തിരഹിതവുമായ ട്രംപിന്റെ നടപടിക്കെതിരെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും- കേന്ദ്രം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.