

കോഴിക്കോട്: വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് പവര്‍ ലിഫ്്റ്റിംഗ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. മത്സരത്തില്‍ ക്ലാസിക്ക് വിഭാഗത്തില്‍ 292 പോയന്റോടെ മഹാരാഷ്‌ട്ര ഓവറോള്‍ കിരീടം കരസ്ഥമാക്കി. 229 പോയിന്റ് നേടിയ കേരളം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ മദ്ധ്യപ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എക്യൂപ്ഡ് വിഭാഗത്തിലും 257 പോയിന്റ് നേടി മഹാരാഷ്‌ട്ര ഓവറോള്‍ കിരീടം നേടി. 238 പോയിന്റോടെ കേരളം രണ്ടാം സ്ഥാനവും 128 പോയന്റ് നേടി തമിഴ്‌നാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എക്വിപ്ഡ് വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യയായി കേരളത്തിന്റെ മേരി ബീന, വി. ബാബു, ഐ. സെബാസ്റ്റ്യന്‍, ഡോ. ജി. ജയശ്രീ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തില്‍ പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡണ്ട് സതീഷ് കുമാര്‍ അദ്ധ്യക്ഷനായി. മുഖ്യാഥിതി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ സെക്രട്ടറി ജനറല്‍ പി.ജെ. ജോസഫ് അര്‍ജ്ജുന സ്വാഗതവും മിഥുന്‍ കുമാര്‍ അതാടി നന്ദിയും പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് അജിത് എസ്. നായര്‍, സംസ്ഥാന സെക്രട്ടറി മോഹന്‍ പീറ്റേഴ്‌സ്, ജില്ലാ സെക്രട്ടറി പ്രിഗ്‌നേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.









