അല്‍ഗാര്‍വ്(പോര്‍ച്ചുഗല്‍): സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഷോ. അല്‍ നസറിന് വേണ്ടി പോര്‍ച്ചുഗല്‍ ക്ലബ്ബ് റയോ ആവെയ്‌ക്കെതിരായ പ്രീ സീസണ്‍ സൗഹൃദ മത്സരത്തിലാണ് റോണോയുടെ സോളോ പ്രകടനം. മത്സരത്തില്‍ അല്‍ നസര്‍ 4-0ന് ജയിച്ചു.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ അല്‍ നസര്‍ നേടി. 15-ാം മിനിറ്റില്‍ മുഹമ്മദ് സിമാകന്‍ ആണ് അല്‍നസറിന്റെ ആദ്യ വെടി പൊട്ടിച്ചത്. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പാണ് റോണോ ഗോളടിമേളം തുടങ്ങിവച്ചത്.
രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ അഞ്ച് മിനിറ്റിനകം ലഭിച്ച പെനാല്‍റ്റിയും വലയിലെത്തിച്ചു ഹാട്രിക് തികച്ചു. 2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ക്രിസ്റ്റ്യാനോ സൗദി ലീഗ് ക്ലബ്ബ് അല്‍ നസറിലേക്ക് കൂടുമാറിയത്. ഇതുവരെ 105 മത്സരങ്ങളില്‍ നിന്നായി 93 ഗോളുകള്‍ നേടി. അല്‍ നസറിന്റെ സീസണിലെ ആദ്യ മത്സരം സൗദി സൂപ്പര്‍ കപ്പ് സെമി മത്സരമാണ്. വരുന്ന 19ന് അല്‍ ഇത്തിഹാദിനെതിരെയാണ് അടുത്ത പോരാട്ടം.