മനാമ: കെഎംസിസി ബഹ്‌റൈൻ മനാമ സൂഖ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും പ്രൌഡമായ ഒരു സമ്മേളനമായി മാറുകയായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ദിനേന 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തതിന് ശേഷം കിട്ടുന്ന തുച്ഛമായ വിശ്രമ സമയം സംഘടനാ കാര്യങ്ങൾക്കും ഇത്തരം സമ്മേളനങ്ങൾക്കുമൊക്ക ഉപയോഗിക്കുന്നത് അവർക്കൊരു അനുഭൂതിയും ആഹ്ലാദകരമാണെന്നും സംസ്ഥാന കമ്മിറ്റി ഒരു കൺവെൻഷന് ആഹ്വാനം ചെയ്തപ്പോൾ അതിങ്ങനെയുള്ളൊരു സമ്മേളനമാക്കി മാറ്റിയ മനാമ സൂക് കമ്മിറ്റിയെ മുക്തഖണ്ടം പ്രശംസിക്കുന്നതയും സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സിക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പറഞ്ഞു.
പ്രസിഡന്റ് അബ്ദുൽ ഖാദർ പുതുപ്പണം അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌ലം വടകര മുഖ്യ പ്രഭാഷണം നടത്തി.ജനറൽ സിക്രട്ടറി മുഹമ്മദ് ഹൈ ലൈൻ സ്വാഗതവും, ട്രഷറർ താജുദ്ധീൻ പൂനത്ത് നന്ദിയും പറഞ്ഞു.ഓർഗനൈസിങ്ങ് സിക്രട്ടറി അസീസ്.സി.എം.ഫ്ലമിഗോ റിപ്പോർട്ട് അവതരിപ്പിച്ചു.
വർഷങ്ങളായി സൂക്കിൽ കച്ചവടം നടത്തുന്ന പ്രമുഖ വ്യവസായി തണൽ അബ്ദുള്ള ഹാജിയെ, സംസ്ഥാന ഓർഗനൈസിങ്ങ് സിക്രട്ടറി ഗഫൂർ കൈപ്പമംഗലം മൊമെന്റോ നൽകി ആദരിച്ചു.പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അഷ്റഫ് സി സി യെ
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ഫൈസൽ ആദരിച്ചു.
കലാപരിപാടികളായ അറബിക് ഡാൻസ്, ദഫ്മുട്ട്, ഒപ്പന എന്നിവ സംഗമത്തിന് മികവേകി.കർമ്മ പദ്ധതിയുടെ പ്രഖ്യാപനം വൈസ് പ്രസിഡന്റ് റഫീഖ് ഇളയിടം നിർവ്വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽപ്പീടിക എന്നിവരും അഷ്‌റഫ് അഴിയൂർ, ഫിറോസ് കല്ലായി, മുഹമ്മദ് സിനാൻ കൊടുവള്ളി , ലത്തീഫ് വരിക്കോളി എന്നിവരും സന്നിഹിതരായിരുന്നു.
സംഗമാവസാനം നടന്ന നറുക്കെടുപ്പിൽ ഹൈ ലൈൻ ട്രാവൽസ് നൽകുന്ന ഒന്നാം സമ്മാനമായ ഫ്ലൈറ്റ് ടിക്കറ്റ് മൂസ നിവാദക്ക് ലഭിച്ചു.
കൂടാതെ എ ജി കെ , സ്റ്റാർ ലൈറ്റ് ഇലക്ട്രോണിക്സ്, ചെമ്പോളി സ്റ്റോർസ് , നൈസ് ബാഗ്സ് തുടങ്ങിയ നിരവധി സ്പോൺസഴ്സിന്റെ സമ്മാനങ്ങൾ എട്ടോളം പേർ കരസ്തമാക്കി.
സൂഖ് ഭാരവാഹികളായ മുസ്തഫ സുറൂർ,
അലി. കെ , ഫിറോസ് കെ. കെ , ജസീർ പുറയൻകോട്ട് , അബ്ദുൽ കരീം അൽ ഇബ്രാഹീമി, സലീം. എ. കെ, അൻസാർ കണ്ണൂക്കര ,ജുനൈസ് പരവണ്ടൂർ, അബ്ദുൽ ഗഫൂർ കൊല്ലാണ്ടി, ഹുസൈൻ വടകര, അബ്ദുൽ കാദർ പ്ലസ് വൺ , ഇസ്മായിൽ ആബിദ സ്റ്റാർ, യൂനുസ് കല്ലായി, നബീൽ ഗോൾഡൻ കൈറ്റ് എന്നിവർ നേതൃത്വം നൽകി.