

കൊല്‍ക്കത്ത: ഭാരത ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍ ഏറ്റുമുട്ടിയ കോല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ഈസ്റ്റ്ബംഗാളിന് മിന്നും ജയം. ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോ
ള്‍ ടൂര്‍ണമെന്റായ ഡ്യുറന്‍ഡ് കപ്പ് ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ്ബംഗാള്‍ മോഹന്‍ബഗാനെ പരാജയപ്പെടുത്തി. മുന്‍ കേരളബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രി ഡയമന്റക്കോസിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് ഈസ്റ്റ് ബംഗാളിന് ഉജ്വല ജയമൊരുക്കിയത്. മത്സരത്തിന്റെ തുടക്കത്തില്‍ത്തന്നെ ഹമീദ് പരിക്കേറ്റ് പുറത്തായതോടെയാണ് ഡയമന്റക്കോസ് കളത്തിലെത്തിയത്.
സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ഡയമന്റക്കോസ് 50-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി. 68-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കി. അനിരുദ്ധ് ഥാപ്പയുടെ വകയായിരുന്നു ആശ്വാസഗോള്‍. പിന്നീട് സമനിലയ്‌ക്കായി ബഗാന്‍ പൊരുതിയെങ്കിലും ഈസ്റ്റ്ബംഗാള്‍ ശക്തമായ പ്രതിരോധമൊരുക്കി. ഇതോടെ ഈസ്റ്റ് ബംഗാളിന് സെമി ബെര്‍ത്തും ലഭിച്ചു.
മറ്റൊരു ക്വാര്‍ട്ടറില്‍ ഐഎസ്എല്‍ ടീം ജംഷഡ്പുര്‍ എഫ്‌സിയെ ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സി അട്ടിമറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജംഷഡ്പുരിനെ തകര്‍ത്ത് ഡയമണ്ട് ഹാര്‍ബര്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി സെമിയിലെത്തിയത്. ആദ്യപകുതിയില്‍ പ്രതിരോധതാരം സായ്‌റുക്ടിമ നേടിയ ഇരട്ടഗോളാണ് ജംഷഡ്പുരിനെ നിശബ്ദമാക്കിയത്. സ്വന്തം തട്ടകത്തിലാണ് തോ
ല്‍വി എന്നത് ജംഷഡ്പുരിന് നാണക്കേടുമായി. ഡ്യുറന്‍ഡ് കപ്പിന്റെ 134-ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.









