വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ശ്രമമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റ്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന കാരണം പറഞ്ഞായിരുന്നു ട്രംപ് ഇന്ത്യയ്ക്കു മേൽ നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവയ്ക്കു പുറമേ അധികമായി 25 ശതമാനം കൂടി ചുമത്തിയത്. എന്നാൽ ഇതു റഷ്യയെ നിലയ്ക്കു നിർത്താനുള്ള ട്രംപിന്റെ തന്ത്രമാരുന്നെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. […]