ന്യൂദല്‍ഹി: വനിതാ ഏഷ്യാകപ്പ് ഹോക്കി 2025നുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 20 അംഗ ടീമിനെ സലീമ ടെറ്റെ നയിക്കും. അടുത്ത മാസം അഞ്ച് മുതല്‍ 14 വരെ ചൈനയിലെ ഹാങ്‌ഛോയിലാണ് ഏഷ്യാകപ്പ്.
ജേതാക്കളാകുന്നവര്‍ക്ക് അടുത്ത വര്‍ഷത്തെ വനിതാ ലോകകപ്പ് ഹോക്കിയിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ട് യുവതാരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ജപ്പാന്‍, തായിലന്‍ഡ്, സിംഗപ്പൂര്‍ എന്നിവരാണ് ഭാരതത്തിന്റെ എതിരാളികള്‍. പൂള്‍ ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ ആദ്യ മത്സരം സപ്തംബര്‍ അഞ്ചിന് തായിലന്‍ഡിനെതിരെയാണ്. ആറിന് രണ്ടാം മത്സരത്തില്‍ ജപ്പാനെ നേരിടുന്ന ഭാരത വനിതകള്‍ എട്ടിന് അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ സിംഗപ്പൂരിനെ നേരിടും.
ഭാരത ടീം:
ഗോള്‍കീപ്പര്‍മാര്‍- ബന്‍സാരി സോളങ്കി, ബിച്ചു ദേവി ഖരിബം
പ്രതിരോധ നിര- മനീഷ ചൗഹാന്‍, ഉദിത, ജ്യോതി, സുമന്‍ ദേവി തൗഡം, നിക്കി പ്രധാന്‍, ഇഷിക ചൗധരി
മധ്യനിര- നേഹ, വൈഷ്ണവി വിത്താല്‍ ഫാല്‍കെ, സലീമ ടെറ്റെ, ഷര്‍മിള ദേവി, ലാല്‍റെംസിയാമി, സുനേലിറ്റ ടൊപ്പോ
മുന്നേറ്റ നിര- നവനീത് കൗര്‍, റുറ്റാജ ഡഡാസോ പിസാല്‍, ബ്യൂട്ടി ഡങ്ഡങ്, മുംതാസ് ഖാന്‍, ദീപിക, സംഗീത കുമാരി