ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. വനിതാ സിംഗിള്‍സ് ഒന്നാം സീഡ് താരം അരീന സബലെങ്ക ആദ്യ പോരാട്ടത്തിനിറങ്ങും. രാത്രിയോടെ നടക്കുന്ന മത്സരത്തില്‍ റബേക്ക മസറോവയെ നേരിടും.
യുഎസ് ഓപ്പണ്‍ 2025ന്റെ ആദ്യ ദിവസമായ ഇന്ന് മത്സരിക്കുന്ന ഏക മുന്‍നിര താരം സബലെങ്ക മാത്രമാണ്. നിലവിലെ വനിതാ സിംഗിള്‍സ് ജേത്രി കൂടിയാണ് സബലെങ്ക. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ അമേരിക്കയുടെ ജെസീക്ക പെഗ്യൂലയെ തോല്‍പ്പിച്ചാണ് ബെലാറൂസിയന്‍ താരം സബലെങ്ക കിരീടം നേടിയത്. നേരിട്ടുള്ള സെറ്റ് വിജയമായിരുന്നു. സബലെങ്കയുടെ അവസാന ഗ്രാന്‍ഡ് സ്‌ലാം നേട്ടം ആയിരുന്നു അത്.
മറ്റ് വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ യലേന ഒസ്റ്റാപെങ്കോ, എമ്മാ റഡുക്കാനു എന്നിവര്‍ ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങും.
പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിട്‌സ് ആണ് ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങുന്ന മുന്‍നിര താരം. നാലാം സീഡ് താരമായാണഅ ഫ്രിട്‌സ് യുഎസ് ഓപ്പണിനിറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പാണ് ഫ്രിട്‌സ്. ഫൈനലില്‍ ഇറ്റലിയുടെ സൂപ്പര്‍ താരം യാനിസ് സിന്നറിനോട് പരാജയപ്പെടുകയായിരുന്നു. സിന്നര്‍ അടക്കമുള്ള താരങ്ങള്‍ നാളെ ആദ്യ റൗണ്ടിനിറങ്ങും.