അഹമ്മദാബാദ്: സുവര്‍ണനേട്ടത്തോടെ ഭാരത ഭാരോദ്വഹന താരം മീരാബായി ചാനുവിന്റെ ഗംഭീര തിരിച്ചുവരവ്. കോമണ്‍വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ആകെ 193 കിലോ ഭാരം ഉയര്‍ത്തി. സ്‌നാച്ചില്‍ 83 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 109 കിലോയും.
പരിക്കിനെ തുടര്‍ന്ന് പാരീസ് ഒളിംപിക്‌സിന് ശേഷം ചാനു വിശ്രമത്തിലായിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ചാനു കഴിഞ്ഞ വര്‍ഷം പാരീസില്‍ നാലാം സ്ഥാനത്താണ് ഫഇനിഷ് ചെയ്തത്.
31കാരിയായ മിരാബായി ചാനു കൂടുതലായും മത്സരിച്ചിട്ടുള്ളത് 49 കിലോയിലാണ്. എന്നാല്‍ ലോസ് ആഞ്ചെലസ് ഒളിംപിക്‌സ് 2028 മുന്നില്‍ കണ്ട് 48ലേക്ക് ചുവടുമാറ്റുകയാണ്. 2028ലെ വിശ്വകായിക മേളയില്‍ 49 കിലോ ഉണ്ടാവില്ല. ചാനു കരിയറിന്റെ ആദ്യ അവസരങ്ങളില്‍ 48 കിലോയിലാണ് മത്സരിച്ചുകൊണ്ടിരുന്നത്. 2018ന് ശേഷമാണ് 49ലേക്ക് മാറിയത്.
കോമണ്‍ വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിങ്ങില്‍ ഇന്നലെ ചാനുവിനെ കൂടാതെ പ്രീതിസ്മിതയും സ്വര്‍ണം നേടി. വനിതകളുടെ 44 കിലോ വിഭാഗത്തിലാണ് പ്രീതിസ്മിതയുടെ നേട്ടം.