രാജ്ഗിര്‍(ബിഹാര്‍): ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍. പ്രാഥമിക ഘട്ട മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും മുന്നേറിയ രണ്ട് വീതം ടീമുകള്‍ തമ്മില്‍ പോരടിക്കുന്നതിനാണ് ഇന്ന് തുടക്കമിടുക. രാത്രി ഏഴരയ്‌ക്ക് മൂന്നാം മത്സരത്തിലാണ് ഭാരതവും ചൈനയും ഏറ്റുമുട്ടുക.
ആദ്യ മത്സരം ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ജപ്പാനും ചൈനീസ് തായിപേയിയും തമ്മിലാണ്. അഞ്ചിന് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ മലേഷ്യ ചൈനയെ നേരിടും.
ബിഹാറിലെ രാജ്ഗിറിലാണ് മത്സരങ്ങളെല്ലാം നടക്കുന്നത്. ആതിഥേയരായ ഭാരതം പ്രാഥമിക റൗണ്ടില്‍ കളിച്ച എല്ലാ കളികളും ജയിച്ചാണ് സൂപ്പര്‍ ഫോറിലെത്തിയത്. ആദ്യ മത്സരത്തില്‍ ചൈനയുമായി 4-3ന്റെ നേരീയ വിജയമാണ് നേടിയത്. രണ്ടാം പോരില്‍ ജപ്പാനോട് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും 3-2ന് ജയിച്ചു. മൂന്നാം മത്സരത്തില്‍ കസാഖ്സ്ഥാനെ 15-0ന് നിഷ്പ്രഭരാക്കി.
കൊറിയ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനെത്തുന്നത് പൂള്‍ ബിയിലെ രണ്ടാം സ്ഥാനക്കാരായണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെയും ചൈനീസ് തായിപേയിയെയും കീഴടക്കിയ അവര്‍ മലേഷ്യയുമായി പരാജയപ്പെട്ടു.