ആലപ്പുഴ: ചെന്നിത്തല ഗവണ്‍മെന്റ് മോഡല്‍ യുപിഎസ് സ്‌കൂളില്‍ നടന്ന 24-ാമത് സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാലക്കാടും രണ്ടാം സ്ഥാനം എറണാകുളവും സ്വന്തമാക്കി. മൂന്നാം സ്ഥാനം കണ്ണൂര്‍, കോട്ടയം ടീമുകള്‍ കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ഭാഗത്തില്‍ എറണാകുളം ജേതാക്കളായപ്പോള്‍ ആലപ്പുഴ റണ്ണറപ്പുകളും പാലക്കാട്, മലപ്പുറം ടീമുകള്‍ മൂന്നാം സ്ഥാനവും നേടി. ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ പാലക്കാട്, മലപ്പുറം ടീമുകള്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹരായി.
സമാപന സമ്മേളനത്തില്‍ യുവജനക്ഷമ ബോര്‍ഡ് ആലപ്പുഴ ജില്ലാ കോഡിനേറ്റര്‍ സി.ജെയിംസ് സാമുവല്‍ വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ സിബു ശിവദാസ്, മുഹമ്മദ് റാഫി, ഷാഹുല്‍ഹമീദ് (എക്‌സിക്യൂട്ടീവ് മെമ്പര്‍ ബോര്‍ഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), പ്രദീപ് കെ.(മെമ്പര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ), ഫ്രഡി.ഡി.ജൂലിയസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി, എന്‍.ഷാരോണ്‍ ഗോപന്‍, മുഹമ്മദ് മുജീബ് എന്നിവര്‍ സംസാരിച്ചു. കര്‍ണാടകയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ക്യാമ്പിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇന്നലെ സമാപിച്ച മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തു.