ബെയ്ജിങ്: തങ്ങൾ ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും പറഞ്ഞ് നയം വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ്. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡിൽ അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവൻമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം യുഎസിനു പരോക്ഷ മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകൾ. യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ […]