ഉപരോധം ഏർപ്പെടുത്തിയതോടെ എണ്ണക്കച്ചവടത്തിൽ പുതിയ തന്ത്രം പയറ്റിയ ഇറാനെ കയ്യോടെ പിടിച്ച് അമേരിക്ക. ഉപരോധം മറികടന്ന് കച്ചവടം നടത്താനായി മറ്റൊരു രാജ്യത്തിന്റെ ‘ലേബൽ’ ഉപയോഗിച്ച് എണ്ണക്കച്ചവടം നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെ കള്ളക്കടത്തിൽ ഉൾപ്പെട്ടവർക്കും ഷിപ്പിങ് ശൃംഖലയ്ക്കും മേൽ യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ ഉപരോധങ്ങളും പ്രഖ്യാപിച്ചു. അതേസമയം ഇറാഖ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നിവയുടെ പൗരത്വമുള്ള ഒരാളുടെ നേതൃത്വത്തിലായിരുന്നു ‘എണ്ണക്കള്ളക്കടത്ത്’. ഇറാഖിന്റെ ക്രൂഡ് ഓയിൽ വീപ്പകളിൽ ഇറാന്റെ എണ്ണ നിറച്ച്, ഇറാഖിന്റെ എണ്ണയെന്ന പേരിലായിരുന്നു കച്ചവടം. […]