വാഷിങ്ടൻ: 2019ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് യുഎസ് നാവികസേനാംഗങ്ങൾ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന യൂണിറ്റായ സീൽ ടീം 6ന്റെ റെഡ് സ്ക്വാഡ്രൺ സംഘം ഉത്തരകൊറിയയിൽ പ്രവേശിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2011ൽ ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്നു ട്രംപും കിമ്മും തമ്മിലുള്ള ആണവ […]









