ടെൽ അവീവ്: ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സ്ഫോടനം നടത്തിയതെന്നാണ് വിവരം. കത്താര പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായി. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ഞങ്ങൾ ലക്ഷ്യമിട്ടത് എന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നതിങ്ങനെ- ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി […]









