
ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ പോരാട്ടത്തില്‍ ഭാരതത്തിന്റെ പൂജ റാണി മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 80 കിലോ വിഭാഗത്തില്‍ പോളണ്ടിന്റെ എമിലിയ കോട്ടര്‍സ്‌കയെ പരാജയപ്പെടുത്തിയ പൂജ സെമി ഉറപ്പാക്കി.
പോളിഷ് താരത്തെ 3-2നാണ് പൂജ കീഴടക്കിയത്. ലോക ബോക്‌സിങ്ങില്‍ ഇതോടെ ഭാരതത്തിനായി മെഡല്‍ ഉറപ്പിക്കുന്ന വനിതാ താരങ്ങളുടെ എണ്ണം മൂന്നായി. 57 കിലോ വിഭാഗത്തില്‍ ജെയ്‌സ്മിന്‍ ലംബോറിയ സെമിയിലെത്തിയിരുന്നു. ആദ്യ മെഡല്‍ ഉറപ്പിച്ചത് 80+ കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ നൂപുര്‍ ശര്‍മയാണ്.









