മനാമ: ബഹ്റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെ സി എ ബി എഫ് സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു.
കെസിഎ വികെ എൽ ഹാളിൽ വച്ച് നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ ജോസഫ് കെ ജെ, നെഫിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 20 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
പഞ്ചഗുസ്തിയിൽ ജിസിസി ചാമ്പ്യൻ ആയിരുന്ന തലാൽ അലി അബ്ദുള്ള, നാഷണൽ ചാമ്പ്യാൻ അബ്ദുൾ റഹ്മാൻ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.പഞ്ചഗുസ്തി മത്സര കൺവീനർസ് ആയ ജോർജ് സെബാസ്റ്റ്യൻ, കെ സി എ ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, എന്നിവരോടൊപ്പം കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ജോബി ജോർജ് എന്നിവരും, കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണാഘോഷ കമ്മിറ്റി അംഗങ്ങളും മത്സരങ്ങൾക്ക് നേതൃത്വം നൽകി.