വാഷിങ്ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ തന്ത്രം വിലപ്പോയില്ല. ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ചൈനയ്ക്ക് മേൽ 100 ശതമാനം വരെ നികുതി ചുമത്തുമെന്ന മുന്നറിയിപ്പിനും റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നുള്ള യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ആവശ്യത്തിന് പിന്നാലെ ട്രംപിന് ചൈനയുടെ മറുപടിയുമെത്തി. തങ്ങൾ എണ്ണ വാങ്ങുന്നതല്ലാതെ യുദ്ധങ്ങൾക്ക് ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് ചൈന വ്യക്തമാക്കി. അതുപോലെ യുദ്ധം […]