ബഹ്‌റൈനിലെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലർത്തുന്നതായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു.
എസ് എൻ സി എസ് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി കെ എസ് നോർക്ക, ബി കെ എസ് സാഹിത്യ വേദി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പായസ മത്സരത്തിൽ ലീമ ജോസഫ്,സുധി സുനിൽ,രജനി മനോഹർ നായർ എന്നിവരും വിജയികളായി.
മത്സരങ്ങളിൽവിജയിച്ച ടീമുകൾക്ക് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സമ്മാനദാനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.